വൈറ്റിലയില്‍ കുരുക്ക് അഴിയുന്നില്ല ; വീണ്ടും ഗതാഗത പരിഷ്‌കാരം

ചളിക്കവട്ടത്ത് എത്തി യു ടേണ്‍ എടുത്ത് വൈറ്റില സിഗ്നലിലെത്തി ഹബ്ബിലേക്ക് പോകണം
വൈറ്റില മേല്‍പ്പാലം / ഫയല്‍ ചിത്രം
വൈറ്റില മേല്‍പ്പാലം / ഫയല്‍ ചിത്രം

കൊച്ചി : വൈറ്റിലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വാഹനങ്ങള്‍ അണ്ടര്‍ പാസ് വഴി തിരിച്ചുവിട്ടതിനെതിരെ റസിഡന്‍സ് അസോസിയേഷനുകള്‍ എതിര്‍പ്പുമായി രംഗത്ത്. ഇതേത്തുടര്‍ന്ന് വാഹനഗതാഗതത്തില്‍ വീണ്ടും പരിഷ്‌കാരം ഏര്‍പ്പെടുത്തി. ബസുകള്‍ ഇനി വഴി ചളിക്കവട്ടത്തെത്തി യു ടേണ്‍ എടുത്ത് തിരികെ വൈറ്റിലയിലെത്തണം. 

വൈകീട്ട് അഞ്ചു മുതല്‍ രാത്രി ഏഴു വരെയാണ് പഴയപടി വാഹനഗതാഗതം റെയില്‍വേ മേല്‍പ്പാലം വഴിയാക്കിയത്. ചളിക്കവട്ടത്ത് എത്തി യു ടേണ്‍ എടുത്ത് വൈറ്റില സിഗ്നലിലെത്തി ഹബ്ബിലേക്ക് പോകണം. 

കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണര്‍ ഫ്രാന്‍സിസ് ഷെല്‍ബിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. വൈകീട്ട് അഞ്ചു മുതല്‍ ഏഴു വരെ മാത്രമാണ് ക്രമീകരണമെന്ന് എസിപി ഫ്രാന്‍സിസ് ഷെല്‍ബി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com