പൊങ്കലിന് തമിഴില്‍ ആശംസയുമായി പിണറായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2021 05:08 PM  |  

Last Updated: 14th January 2021 05:08 PM  |   A+A-   |  

pinarayi-vijayan- chief minister

പിണറായി വിജയന്‍ / ഫോട്ടോ ഫയല്‍

 

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പൊങ്കല്‍ ഉത്സവത്തിന് ആശംസകളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം തമിഴില്‍ ആശംസ അറിയിച്ചിരിക്കുന്നത്.

സന്തോഷത്തോടെ പൊങ്കല്‍ ആഘോഷിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ പിണറായി കുറിച്ചു. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ആര്‍എസ്എസ് നേതാവ് മോഹനന്‍ ഭാഗവതും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമിഴ്‌നാട്ടില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ നേതാക്കളുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തുന്നത്.