കേരളത്തില്‍ മാത്രം കോവിഡ് കുറയുന്നില്ല; പ്രതിരോധം പരാജയം; ആരോഗ്യമന്ത്രിക്ക് താത്പര്യം മാഗസിന്റെ കവറാവാന്‍; വിമര്‍ശനവുമായി മുരളീധരന്‍

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍
കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു. ഫോട്ടോ ഫെയ്‌സ്ബുക്ക്‌
കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ വാര്‍ത്താ സമ്മേളനം നടത്തുന്നു. ഫോട്ടോ ഫെയ്‌സ്ബുക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധം പരാജയപ്പെട്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാജ്യത്ത് എല്ലായിടത്തും കോവിഡ് നിയന്ത്രണവിധേയമായിട്ടും കേരളത്തില്‍ നിയന്ത്രണാതീതമായി തുടരുന്നത് ആശങ്കയുണ്ടാക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ അസാധാരണമായ സാഹചര്യമില്ലെന്ന ധാരണപരത്തുകയാണ്. അതുകൊണ്ട് തിയേറ്ററുകള്‍ തുറക്കുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കുന്നു. എല്ലാ പഴയപോലെ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ഇത് അപകടകരമാണെന്നും ഇതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്നും മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാര്‍ കോവിഡ് വ്യാപനം മറച്ചുവയ്ക്കുകയാണ്. കോവിഡ് മരണനിരക്കും കുറച്ചുകാണിക്കുകയാണ് ചെയ്യുന്നത്. രാജ്യത്ത് ഏറ്റവും കുടുതല്‍ കോവിഡ് വ്യാപനം ഉള്ള സംസ്ഥാനമായി കേരളം മാറി. ഇത് ഭരണപക്ഷം മാത്രമല്ല പ്രതിപക്ഷവും തിരിച്ചറിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ കോവിഡ് വീഴ്ച പ്രതിപക്ഷം പോലും തിരിച്ചറിഞ്ഞിട്ടില്ല. രാജ്യത്തെ കോവിഡ് രോഗികളില്‍ നാല്‍പ്പത് ശതമാനം പേരും കേരളത്തിലാണ്.സംസ്ഥാന ആരോഗ്യമന്ത്രിക്ക് കോവിഡ് പ്രതിരോധത്തെക്കാള്‍ മാഗസിന്‍ മുഖചിത്രമാകുന്നതിലാണ് താത്പര്യമെന്നും മുരളീധരന്‍ പറഞ്ഞു. 

ശരാശരി എറണാകുളം ജില്ലയുള്‍പ്പെടെ എല്ലായിടത്തും 800 ലധികം പേര്‍ക്കാണ് ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിരോധത്തില്‍ ഒന്നാമതാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്തിലാണ് ഒന്നാം സ്ഥാനത്ത് എന്നത് കേരളീയര്‍ക്ക് ഇപ്പോഴും മനസിലായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ഒരുവശത്ത് കോവിഡ് വ്യാപനം കൂടുന്നു. മറുഭാഗത്ത് നിയന്ത്രണങ്ങളില്‍ വലിയ രീതിയില്‍ ഇളവ് വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com