അധ്യാപകർ, ലബോറട്ടറി ടെക്നീഷ്യൻ അടക്കം 159 തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം; ഇപ്പോൾ അപേക്ഷിക്കാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th January 2021 01:08 PM  |  

Last Updated: 14th January 2021 01:08 PM  |   A+A-   |  

psc Notification for 159 posts

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: കേരള പിഎസ്‌സി 159 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് അസാധാരണ ഗസറ്റുകളിലായാണ് വിജ്ഞാപനം. ഫെബ്രുവരി 3 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. https://thulasi.psc.kerala.gov.in/thulasi/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 

സ്പെഷ്യൽ റിക്രൂട്ട്മെന്റ്, എൻസിഎ തസ്തികകൾ: ആംഡ് പൊലീസ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് II, ജൂനിയർ കൺസൾട്ടന്റ് (ജനറൽ സർജറി), ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് II, ലോവർ ഡിവിഷൻ ക്ലാർക്ക്, ഹൈസ്കൂൾ ടീച്ചർ, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്ക്, ഉറുദു, സംസ്കൃതം), ഫിസിക്കൽ എജുക്കേഷൻ ടീച്ചർ, യു.പി. സ്കൂൾ ടീച്ചർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II, ഫാർമസിസ്റ്റ് ഹോമിയോ, ഡ്രൈവർ ഗ്രേഡ് II, സർജന്റ്, എൽ.ഡി. ടൈപ്പിസ്റ്റ്/ക്ലാർക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാർക്ക്, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ, ഡ്രൈവർ ഗ്രേഡ് II. 

ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്, മലയാളം)- വിദ്യാഭ്യാസം, ഹൈസ്കൂൾ ടീച്ചർ (ഗണിതശാസ്ത്രം, മലയാളം മാധ്യമം)- വിദ്യാഭ്യാസം, ഹൈസ്കൂൾ ടീച്ചർ (നാച്വറൽ സയൻസ്, മലയാളം മാധ്യമം), ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്)- വിദ്യാഭ്യാസം, ഹൈസ്കൂൾ ടീച്ചർ (അറബിക്ക്)- വിദ്യാഭ്യാസം, ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (ഹൈസ്കൂൾ, മലയാളം മാധ്യമം)- വിദ്യാഭ്യാസം, ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്ക്)- വിദ്യാഭ്യാസം, ഡ്രോയിങ്ങ് ടീച്ചർ (ഹൈസ്കൂൾ)- വിദ്യാഭ്യാസം, മ്യൂസിക്ക് ടീച്ചർ (ഹൈസ്കൂൾ)- വിദ്യാഭ്യാസം, ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്ക്)- വിദ്യാഭ്യാസം, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്ക്)- വിദ്യാഭ്യാസം, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു)-വിദ്യാഭ്യാസം, ഇലക്ട്രീഷ്യൻ- കാർഷിക വികസന, കർഷകക്ഷേമ വകുപ്പ്, ബോട്ട് ഡ്രൈവർ ഗ്രേഡ് II- ജലസേചനം, ട്രാക്ടർ ഡ്രൈവർ-കാർഷികവികസന, കർഷകക്ഷേമം, മൃഗസംരക്ഷണം, എൽ.പി. സ്കൂൾ ടീച്ചർ (തമിഴ് മീഡിയം)-വിദ്യാഭ്യാസം, ലൈബ്രേറിയൻ ഗ്രേഡ് II-കേരള മുൻസിപ്പൽ കോമൺ സർവീസ്, വർക്ക് സൂപ്രണ്ട്- മണ്ണ് പര്യവേക്ഷണ വകുപ്പ്.

ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II- ഹോമിയോപ്പതി, ട്രാക്ടർ ഡ്രൈവർ- ഭൂജലം, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II- എൻ.സി.സി കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II-സൈനികക്ഷേമം, മോട്ടോർ മെക്കാനിക്ക്-ആരോഗ്യം, ട്രേസർ-മണ്ണ് പര്യവേഷണ, മണ്ണ് സംരക്ഷണ വകുപ്പ്. 

ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I/ഓവർസിയർ ഗ്രേഡ് I (ഇലക്ട്രിക്കൽ)- ഹാർബർ എൻജിനീയറിങ്ങ് വകുപ്പ്, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സ് ഗ്രേഡ് II- മെഡിക്കൽ വിദ്യാഭ്യാസം, എക്സ് റേ ടെക്നീഷ്യൻ ഗ്രേഡ് II- ഇൻഷുറൻസ് മെഡിക്കൽ സർവീസസ്, സ്റ്റെനോഗ്രാഫർ ഗ്രേഡ് II- കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്, അസിസ്റ്റന്റ് മാനേജർ (കെമിക്കൽ)- കേരള സിറാമിക്സ് ലിമിറ്റഡ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ അനാട്ടമി- മെഡിക്കൽ വിദ്യാഭ്യാസം, ഹെഡ് ഓഫ് സെക്ഷൻ (ആർക്കിടെക്ചർ)- സാങ്കേതിക വിദ്യാഭ്യാസം, അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ)- പൊതുമാരാമത്ത്, കൃഷി ഓഫീസർ-കാർഷികവികസന, കർഷകക്ഷേമ വകുപ്പ്. 

ലക്ചറർ ഇൻ ഡാൻസ് (കേരള നടനം)- കോളേജ് വിദ്യാഭ്യാസം, ലീഗൽ അസിസ്റ്റന്റ് ഗ്രേഡ് II- നിയമനവകുപ്പ്, ഡ്രാഫ്റ്റ്മാൻ ഗ്രേഡ് I- കേരള വാട്ടർ അതോറിറ്റി, അസിസ്റ്റന്റ് കന്നഡ ട്രാൻസ്ലേറ്റർ ഗ്രേഡ് II- നിയമനവകുപ്പ്, ഒന്നാം ഗ്രേഡ് ഡ്രാഫ്റ്റ്മാൻ/ഒന്നാം ഗ്രേഡ് ഓവർസിയർ (സിവിൽ)- പൊതുമരാമത്ത്, റിഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് II (പ്രോസ്തറ്റിക്സ്/ഓർത്തോട്ടിക്സ്/ലെതർ വർക്സ്)- മെഡിക്കൽ വിദ്യാഭ്യാസ സർവീസ്, നഴ്സ് ഗ്രേഡ് II-ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകൾ, ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ-കേരള വാട്ടർ അതോറിറ്റി, സ്റ്റെനോഗ്രാഫർ- കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യുട്ടിക്കൽസ് ലിമിറ്റഡ്, ആർട്ടിസ്റ്റ് മോഡലർ- കാഴ്ചബംഗ്ലാവും മൃഗശാലയും, ആർക്കിടെക്ചർ ഡ്രാഫ്റ്റ്മാൻ ഗ്രേഡ് II- പൊതുമരാമത്ത് വകുപ്പ്, പമ്പ് ഓപ്പറേറ്റർ- കാഴ്ചബംഗ്ലാവും മൃഗശാലയും, റിസപ്ഷനിസസ്റ്റ് കം ടെലിഫോൺ ഓപ്പറേറ്റർ- കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യുട്ടിക്കൽസ് ലിമിറ്റഡ്.