തിയേറ്ററുകള്‍ക്ക് മുന്നില്‍ തിക്കിത്തിരക്കിയാല്‍ നിരോധനാജ്ഞാ വകുപ്പ് പ്രകാരം നടപടി ; മുന്നറിയിപ്പ്

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചി : കൊച്ചി നഗരപരിധിയില്‍ സിനിമാ തീയേറ്ററുകള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് സിറ്റി പൊലീസ് നിരോധിച്ചു. ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്നില്‍ തിക്കിത്തിരക്കുന്നവരുടെ പേരില്‍ നിരോധനാജ്ഞാ വകുപ്പ് പ്രകാരം നടപടി എടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു. 

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പൊലീസ് നിയന്ത്രണം കടുപ്പിച്ചത്. തിക്കിത്തിരക്കുന്നവരില്‍ ഏറെയും യുവാക്കളാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രോഗബാധ ഉണ്ടായാല്‍ വീട്ടിലുള്ള പ്രായമായവരുടെ ജീവനാണ് അപകടത്തിലാകുകയെന്ന് ഓര്‍ക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു. 

10 മാസത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ തിയേറ്ററുകള്‍ തുറന്നതോടെ, തിയേറ്ററുകള്‍ക്ക് മുന്നിലെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. സാമൂഹിക അകലം അടക്കം ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്തത് വാര്‍ത്തയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com