കിഫ്ബിക്ക് സമാനമായ തൊഴിൽ സംരംഭമെന്ന് ധനമന്ത്രി ; ബജറ്റ് അവതരണം ഉടൻ

തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റില്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന
മന്ത്രി തോമസ് ഐസക്ക് / എഎന്‍ഐ ചിത്രം
മന്ത്രി തോമസ് ഐസക്ക് / എഎന്‍ഐ ചിത്രം

തിരുവനന്തപുരം :  കോവിഡ് തുറന്നിടുന്ന സാധ്യതകൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. തൊഴിൽ വൈദ​ഗ്ധ്യം പ്രയോജനപ്പെടുത്താൻ കിഫ്ബിക്ക് സമാനമായ സംരംഭം തുടങ്ങും. സാമ്പത്തിക വളർച്ചയും സാമൂഹിക നീതിയും ഉറപ്പാക്കുമെന്നും ബജറ്റ് അവതരണത്തിന് മുമ്പ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 

രാവിലെ ഒമ്പതു മണിയ്ക്കാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിൽ  ബജറ്റ് അവതരിപ്പിക്കുക.  പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാരിന്റെ അവസാന ബജറ്റാണിത്. ഈ സര്‍ക്കാരിന്റെ ആറാം ബജറ്റാണിത്. തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തേതും. 

തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ ബജറ്റില്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് സൂചന. എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ടാകും.  സര്‍ക്കാര്‍ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ല. ക്ഷേമപെന്‍ഷന്‍ 100 രൂപ കൂടി കൂട്ടും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ടാകും.

വര്‍ക്ക്ഫ്രം ഹോം സാധ്യതകള്‍ ഉപയോഗിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്‌നത്തിന് പരിഹാരംകാണുന്ന പദ്ധതി പ്രഖ്യാപിക്കും. കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുന്ന കെഫോണ്‍ ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഇത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com