ഇടിച്ചിട്ട കാർ യുവാവിനെ വലിച്ചുകൊണ്ടുപോയത് മുപ്പത് മീറ്ററോളം; അത്ഭുതകരമായ രക്ഷപ്പെടൽ

മറിഞ്ഞു വീണ സെബിനും അദ്ദേഹത്തിന്റെ ബൈക്കും കാറിന് മുന്നിൽ കുടുങ്ങിപ്പോയി
ബൈക്ക് യാത്രികനുമായി മുന്നോട്ടു നീങ്ങുന്ന കാർ/ വിഡിയോ സ്ക്രീൻഷോട്ട്
ബൈക്ക് യാത്രികനുമായി മുന്നോട്ടു നീങ്ങുന്ന കാർ/ വിഡിയോ സ്ക്രീൻഷോട്ട്

തൃശൂർ; ഇടിച്ചിട്ട കാറിൽ കുടുങ്ങിയ ബൈക്ക് യാത്രികനെ വലിച്ചുകൊണ്ടുപോയത് മുപ്പത് മീറ്ററോളം. യുവാവ് പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. അഞ്ചേരി സ്വദേശി വേലൂക്കാരൻ വീട്ടിൽ സെബിനാണ് (20) തൃശൂർ  കിഴക്കേകോട്ട ജംക്‌ഷനിൽ വച്ചുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.

കിഴക്കേകോട്ടയിൽ പാലക്കാട് ഭാഗത്തുനിന്നും വരികയായിരുന്ന ബൈക്ക് യാത്രികൻ സെബിനെ ജൂബിലി മിഷൻ ആശുപത്രി ഭാഗത്തുനിന്നും വരികയായിരുന്ന പാലക്കാട് സ്വദേശി ഓടിച്ചിരുന്ന മാരുതി കാർ ഇടിക്കുകയായിരുന്നു. മറിഞ്ഞു വീണ സെബിനും അദ്ദേഹത്തിന്റെ ബൈക്കും കാറിന് മുന്നിൽ കുടുങ്ങിപ്പോയി. 

ജം​ക്ഷനിൽ വലിയ തിരക്കിനിടയിലായിരുന്നു സംഭവം. ബൈക്കുകളും മറ്റു വാഹനങ്ങളുമായി ഏറെയുണ്ടായിരുന്നു. മറ്റൊരു ബൈക്കിന് തൊട്ടുപിന്നിലായി കടന്നു പോയിരുന്ന ബൈക്ക് യാത്രികനെ കാത്ത് കിടന്നിരുന്ന കാർ വേഗത്തിൽ ഇടിച്ച് നീക്കുകയായിരുന്നു. കണ്ടു നിന്നവരെല്ലാം നിലവിളിയായി. ശബ്ദംകേട്ട് കാർ നിറുത്തിയത് ഏറെ മുൻപോട്ട് പോയതിനുശേഷമാണ്. ബൈക്ക് ഇടിച്ചിട്ടുവെങ്കിലും വീണ ബൈക്കിന് മുകളിലും കാറിന്റെ മുൻവശത്തോട് ചേർന്നും ബൈക്ക് യാത്രികൻ ഇരുന്നതാണ് മറ്റ് അപകടങ്ങളൊന്നുമില്ലാതിരുന്നത്. ബ്രേക്കിന് പകരം ആക്സിലേറ്ററിൽ കാൽ അമർന്നതായിരുന്നു കാർ നിയന്ത്രണംവിടാൻ കാരണമായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com