മദ്യം വാങ്ങാൻ ഇനി ടോക്കൺ വേണ്ട; ബെവ്ക്യൂ ആപ്പ് ഒഴിവാക്കി, ഉത്തരവ് 

മദ്യവിതരണത്തിന് വിർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിനായി സജ്ജമാക്കിയ ബെവ്ക്യൂ ആപ്പ് ഒഴിവാക്കി
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിന് വിർച്വൽ ക്യൂ ഏർപ്പെടുത്തുന്നതിനായി സജ്ജമാക്കിയ ബെവ്ക്യൂ ആപ്പ് ഒഴിവാക്കി. മദ്യം വാങ്ങാൻ ഇനി മുൻകൂർ ടോക്കൺ എടുക്കേണ്ട ആവശ്യമില്ലെന്നും ഉത്തരവിൽ പറയുന്നു. 

കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ കഴിഞ്ഞ മെയ് 27 മുതലാണ് ബെവ്ക്യൂ ആപ്പ് പ്രാബല്യത്തിൽ വന്നത്. ബാറുകളിൽ ആപ്പ് വഴി പാഴ്‌സൽ വിൽപ്പന മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഡിസംബർ മുതൽ ബാറുകളിലെ പാഴ്‌സൽ വിൽപ്പന ഒഴിവാക്കി. ആപ്പ് വഴിയുള്ള ബുക്കിംഗ് ബിവറേജസ്, കൺസ്യൂമർഫെഡ് വിൽപ്പന ശാലകൾക്ക് മാത്രമായി ചുരുക്കുകയും ചെയ്തു.

ബാറുകളിൽ ബുക്കിംഗില്ലാതെ മദ്യം ലഭിക്കുന്ന സാഹചര്യത്തിൽ ആപ്പ് വഴി ബുക്കിം​ഗ് തുടരുന്നത് ബെവ്കോക്കും കൺസ്യൂമർ ഫെഡിനും വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തൽ ഉണ്ടായിരുന്നു. ഇതിനുപിന്നാലെ സാങ്കേതിക തകരാറുകളും ആപ്പിന്റെ പ്രവർത്തനം ഉപേക്ഷിക്കാനുള്ള നീക്കത്തിന് ആക്കം കൂട്ടി. മദ്യവിതരണത്തിന് വിർച്വൽ ക്യൂ സംവിധാനം ഒരുക്കുന്നതിന് കൊച്ചിയിലെ സ്റ്റാർട്ട് അപ്പ് ആയ ഫെയർകോഡ് ടെക്‌നോളജീസ് ആണ് ആപ്പ് വികസിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com