ഒരു പാമ്പിനെ പിടിക്കാനെത്തി; കണ്ടത് ഷീറ്റിനടിയിൽ ഒന്നിച്ചു കിടക്കുന്ന രണ്ട് മലമ്പാമ്പുകളെയും മൂർഖനേയും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2021 10:31 AM  |  

Last Updated: 16th January 2021 10:31 AM  |   A+A-   |  

snake

പാമ്പിനെ പിടികൂടുന്ന അബ്ബാസ് കൈപ്പുറം/ ഫെയ്സ്ബുക്ക്

 

പാലക്കാട്: പട്ടാമ്പി കാർഷിക ​ഗവേഷണ കേന്ദ്രത്തിൽ നിന്ന് ഒറ്റയടിക്ക് പിടികൂടിയത് മൂന്ന് പാമ്പുകളെ. ഒരു പാമ്പിനെ പിടിക്കാനായി എത്തിയ വന്യജീവി സംരക്ഷകൻ കൈപ്പുറം അബ്ബാസാണ് ഒരു സ്ഥലത്ത് നിന്ന് രണ്ട് മലമ്പാമ്പുകളേയും ഒരു മൂർഖനേയും പിടികൂടിയത്.  

കാർഷിക ഗവേഷണ കേന്ദ്രത്തിലെ കൃഷി സ്ഥലത്ത് പുല്ല് മുളയ്ക്കാതിരിക്കാൻ വിരിച്ച പോളിത്തീൻ ഷീറ്റിനടിയിൽ നിന്നാണ് രണ്ട് മലമ്പാമ്പുകളെയും ഒരു മൂർഖനെയും അബ്ബാസ് കീഴ്പ്പെടുത്തിയത്. മൂന്നിനെയും പിടികൂടി വനംവകുപ്പിനു കൈമാറി. 

ഒരു പാമ്പിനെ ഷീറ്റിനടിയിൽ കണ്ടതിനെ തുടർന്നാണ് ഓഫീസിലുള്ളവർ ഇദ്ദേഹത്തെ വിളിച്ചുവരുത്തിയത്. അബ്ബാസെത്തി ഷീറ്റുകൾ നീക്കം ചെയ്തപ്പോഴാണ് രണ്ട് മലമ്പാമ്പുകളും ഒരു മൂർഖനും ഒന്നിച്ചു കിടക്കുന്നത് കണ്ടത്. ഒരു സ്ഥലത്തു നിന്ന് ഒരേ സമയം രണ്ടിനങ്ങളിൽ പെട്ട മൂന്ന് പാമ്പുകളെ പിടിക്കുന്നത് അപൂർവ അനുഭവമാണെന്ന് അബ്ബാസ് പറഞ്ഞു.