മകന്റെ വിവാഹ നിശ്ചയത്തിനിടെ പാഞ്ഞെത്തി; എറണാകുളത്ത് ആദ്യ കോവിഡ് വാക്‌സിൻ സ്വീകരിച്ചത് ഡോ. ജോസ് ചാക്കോ പെരിയപ്പുറം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th January 2021 08:03 PM  |  

Last Updated: 16th January 2021 08:03 PM  |   A+A-   |  

jose_chacko

ഡോ. ജോസ് ചാക്കോ പെരിയപ്പുറം കോവിഡ് വാക്സീൻ സ്വീകരിക്കുന്നു / ചിത്രം: ബി പി ദീപു

 

എറണാകുളം: ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം കോവിഡ് വാക്‌സിൻ സ്വീകരിച്ചു. എറണാകുളം ജില്ലയിൽ ആദ്യ കോവിഡ് വാക്‌സിൻ സ്വീകരിച്ച വ്യക്തിയാണ് ഡോക്ടർ. മൂത്ത മകന്റെ വിവാഹ ചടങ്ങിനിടെയാണ് അദ്ദേഹം വാക്സിനെടുക്കാൻ എത്തിയത്. 

രാവിലെ 11:20ഓടെയാണ് എറണാകുളം ജനറൽ ആശുപത്രിയിലെത്തി ഡോക്ടർ വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ചത് സുഖകരമായ അനുഭവമായെന്ന് അദ്ദേഹം പ്രതികരിച്ചു. ശാസ്ത്രജ്ഞരെ ഓർത്ത് ഏറെ അഭിമാനിക്കെന്നും വാക്സിൻ നൽകാൻ ആദ്യം ആരോ​ഗ്യപ്രവർത്തകരെ തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.