സിപിഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം എല്‍ഡിഎഫ് സീറ്റ് വിഭജനത്തിന് ശേഷം; കാനം

എല്‍ഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷം സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: എല്‍ഡിഎഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷം സിപിഐ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനായി ഇതുവരെ മാനദണ്ഡങ്ങളൊന്നും തീരുമാനിച്ചിട്ടില്ല. അടുത്ത മാസം ചേരുന്ന സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ഇക്കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്യുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

മന്ത്രിമാരെയും രണ്ടു തവണ വിജയിച്ചവരെയും ഒഴിവാക്കിയാകും ഇത്തവണയും സ്ഥാനാര്‍ത്ഥി നിര്‍ണയം എന്നാണ് സൂചന. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, വി എസ് സുനില്‍കുമാര്‍, കെ രാജു, പി തിലോത്തമന്‍ എന്നിവരെ ഒഴിവാക്കിയേക്കും. 

എംഎല്‍എമാരായ സി ദിവാകരന്‍, ഇ എസ് ബിജിമോള്‍, മുല്ലക്കര രത്നാകരന്‍, ജി എസ് ജയലാല്‍, ഇ കെ വിജയന്‍, ഗീതാ ഗോപി, ചിറ്റയം ഗോപകുമാര്‍, വി ശശി എന്നിവരും ഒഴിവാക്കപ്പെട്ടേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com