രണ്ടു വയസ്സുകാരന്‍  ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് മരിച്ചു

മുഹമ്മദ് സിനാന്‍, റിസ്‌വാന ദമ്പതികളുടെ മകന്‍ ഐദിന്‍ ആണ് മരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മലപ്പുറം : മലപ്പുറത്ത് ടിപ്പര്‍ ലോറി ഇടിച്ച് രണ്ടു വയസ്സുള്ള കുട്ടി മരിച്ചു. മലപ്പുറം മമ്പാടാണ് അപകടം ഉണ്ടായത്. മുഹമ്മദ് സിനാന്‍, റിസ്‌വാന ദമ്പതികളുടെ മകന്‍ ഐദിന്‍ ആണ് മരിച്ചത്. 

കുട്ടി വഴിയിലേക്ക് ഇറങ്ങിപ്പോയത് വീട്ടുകാര്‍ കണ്ടിരുന്നില്ല. ടിപ്പര്‍ ലോറി പിന്നിലേക്ക് എടുത്തപ്പോള്‍ കുട്ടി അടിയില്‍പ്പെടുകയായിരുന്നു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com