യുഎഇയിൽ ഡ്രൈവർ ജോലി, പറ്റിച്ചത് നൂറോളം പേരെ; വിസ തട്ടിപ്പിൽ മലപ്പുറം സ്വദേശി പിടിയിൽ

40 ലക്ഷത്തിൽപ്പരം രൂപയാണ് ഇയാൾ തട്ടിയെടുത്തത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മലപ്പുറം: വിസ വാഗ്ദാനം നൽകി പണം തട്ടിയ ട്രാവൽസ് ഉടമ അറസ്റ്റിൽ. മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് യൂസഫ് ഇസാം(21) എന്നയാളാണ് പിടിയിലായത്. നൂറോളം പേരിൽ നിന്നായി 40 ലക്ഷത്തിൽപ്പരം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 

സൈൻ എന്ന പേരിൽ ഇയാൾ ട്രാവൽ ഏജൻസി നടത്തിയിരുന്ന ഇയാൾ യുഎഇയിൽ ഡ്രൈവർ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്.  2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓരോരുത്തരിലും നിന്നും 30,000 മുതൽ 40,000 വരെയാണ് അഡ്വാൻസായി വാങ്ങിയത്. 

മേലാറ്റൂർ സ്റ്റേഷനിൽ മാത്രം 40 ലേറെ പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.  ട്രാവൽസ് അടച്ചുപൂട്ടി വയനാട്ടിലേക്ക് കടന്ന പ്രതി നാട്ടിലെത്തിയ രഹസ്യവിവരത്തിന് പിന്നാലെയാണ് പൊലീസ് പിടികൂടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com