പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം; യുവതി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവം; യുവതി പിടിയിൽ
അഭിരാമി
അഭിരാമി

തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി ചക്കുങ്ങൽവീട്ടിൽ അഭിരാമി (24)യെയാണ് ടൗൺ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടി മരിച്ച് ഒരു വർഷത്തിനു ശേഷമാണ് യുവതി പിടിയിലാകുന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ തൂങ്ങി മരിച്ച പെൺകുട്ടിയെ മരണത്തിനു മുമ്പ് പീഡിപ്പിച്ചതായാണ് കേസ്.

മരിച്ച പെൺകുട്ടിക്ക് ആൺ സുഹൃത്തുമായുണ്ടായിരുന്ന പ്രണയ ബന്ധം അവസാനിപ്പിക്കണമെന്ന് യുവതി താക്കീത് നൽകിയിരുന്നു. മാനസിക സമ്മർദം ഏറിയപ്പോഴാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെ യുവതിയ്ക്കെതിരേ ആത്മഹത്യാ പ്രേരണക്കുറ്റവും ചുമത്തിയിട്ടുണ്ട്. 

അഭിരാമിയും മരിച്ച പെൺകുട്ടിയുമായുള്ള ബന്ധത്തെപ്പറ്റി അന്വേഷണത്തിനിടയിൽ ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച തെളിവുകൾ യുവതിയുടെ ഫോണിൽനിന്ന് ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com