കൂളിംഗ് പേപ്പറും കര്‍ട്ടനുമിട്ട കാറുകള്‍ ഇനി മുതല്‍ കരിമ്പട്ടികയില്‍; ഓപ്പറേഷന്‍ 'സ്‌ക്രീന്‍' ഇന്നുമുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2021 10:22 AM  |  

Last Updated: 17th January 2021 10:22 AM  |   A+A-   |  

police_checking

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പിന്റെ 'ഓപ്പറേഷന്‍ സ്‌ക്രീന്‍' പരിശോധന ഇന്നു മുതല്‍ . കൂളിംഗ് പേപ്പര്‍, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്യാത്ത വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് പരിശോധന നടത്തുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവനുസരിച്ചാണ് ഇന്നു മുതല്‍ കര്‍ശന പരിശോധന ആരംഭിക്കുന്നത്. 

ഗ്ലാസില്‍ കൂളിംഗ് ഫിലിം ഒട്ടിച്ച കാറുകള്‍ക്കും, വിന്‍ഡോ കര്‍ട്ടനിട്ടവര്‍ക്കെതിരെയും നടപടിയുണ്ടാവും. ഈ വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്താനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നത്. നിയമം ലംഘിച്ച വാഹനങ്ങള്‍ക്ക് ഇ-ചെല്ലാന്‍ വഴിയാകും പിഴ ചുമത്തുക.