12 കോടിയുടെ ഭാ​ഗ്യശാലി ആര്?; ഇന്നറ‌ിയാം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2021 07:52 AM  |  

Last Updated: 17th January 2021 07:52 AM  |   A+A-   |  

lottery results

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബംപർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ ഒന്നാം സമ്മാനമായ 12 കോടിക്ക് അർഹത നേടിയ  നമ്പർ നറുക്കെടുക്കും. ടിക്കറ്റ് വില 300 രൂപയാണ്.

രണ്ടാം സമ്മാനമായി 50 ലക്ഷം വീതം 6 പേർക്ക് നൽകും.10 ലക്ഷം വീതം ആറുപേർക്കാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായി അഞ്ച് ലക്ഷം വീതം ആറുപേർക്കും (മൊത്തം 30 ലക്ഷം) ലഭിക്കും. അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. 5000, 3000, 2000,1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങളുമുണ്ട്. XA, XB, XC, XD, XE, XG എന്നീ ആറ് പരമ്പരകളിലായാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്.

ക്രിസ്മസ്-പുതുവത്സര ബംപർ ഭാഗ്യക്കുറിയുടെ അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ക്രിസ്മസ്-പുതുവത്സര ബംപറിന്റെ 36.84 ലക്ഷ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. മുൻവർഷവും 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.