12 കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്‌; പുതുവത്സര ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2021 02:35 PM  |  

Last Updated: 17th January 2021 02:54 PM  |   A+A-   |  

NEWYEAR BUMBER

പുതുവത്സര ബംപര്‍ ലോട്ടറി ടിക്കറ്റ്‌

 

തിരുവനന്തപുരം:  സംസ്ഥാന ക്രിസ്തുമസ് പുതവത്സര ബംപര്‍ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XG 358753 എന്ന നമ്പറാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിച്ചത്‌. തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം 50 ലക്ഷം രൂപ XA 514601, XB 100541, XC 648996, XD 419889, XE 120460, XG 637604 എന്നീ നമ്പരുകളിലുള്ള ടിക്കറ്റുകൾക്ക്.

മൂന്നാം സമ്മാനം 10 ലക്ഷം രൂപ XA 410465, XB 418010, XC 390809, XD 229967, XE 308061, XG 399353 എന്നീ നമ്പരുകളിലുള്ള ടിക്കറ്റുകൾക്ക്

ഉച്ചയ്ക്ക് 2നു ഗോർഖി ഭവനിൽ മേയർ ആര്യ രാജേന്ദ്രൻ ഒന്നാം സമ്മാനം നറുക്കെടുത്തു. ഒപ്പം 6 കോടി രൂപ ഒന്നാം സമ്മാനമുള്ള സമ്മർ ബമ്പർ ടിക്കറ്റ് പ്രകാശനം ചെയ്തു 

ക്രിസ്മസ്പുതുവത്സര ബംപര്‍ ഭാഗ്യക്കുറിയുടെ അച്ചടിച്ച 33 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ്പുതുവത്സര ബംപറിന്റെ 36.84 ലക്ഷ ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. മുന്‍വര്‍ഷവും 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.