എറണാകുളത്ത് എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം

മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ തീ നിയന്ത്രണവിധേമായി
എടയാര്‍ വ്യവസായ മേഖലയിലെ തീപിടിത്തം/ ടെലിവിഷന്‍ ചിത്രം
എടയാര്‍ വ്യവസായ മേഖലയിലെ തീപിടിത്തം/ ടെലിവിഷന്‍ ചിത്രം

കൊച്ചി:  എടയാര്‍ വ്യവസായ മേഖലയില്‍  വന്‍ തീപിടുത്തം. ഓറിയോണ്‍ കെമിക്കല്‍ ഫാക്ടറിയിലാണ് തീ ഉയര്‍ന്നത്. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ തീ നിയന്ത്രണവിധേമായി.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് കമ്പനിയില്‍ തീ പടര്‍ന്നത്. പെയിന്റ്, പ്ലാസ്റ്റിക്ക് പോളിമാര്‍ ഉത്പന്നങ്ങളും സാനിറ്റൈസറും ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് ഒറിയോണ്‍. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ തീ നിയന്ത്രണവിധേയമായി. 12 യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് സംഭവസ്ഥലത്തെത്തിയത്. നാശനഷ്ടത്തിന്റെ തോത് തിട്ടപ്പെടുത്തിയിട്ടില്ല.

സമീപത്തെ മറ്റൊരു ഫാക്ടറിയിലേക്കും തീ പടര്‍ന്നു. കൊച്ചി നഗരത്തില്‍ നിന്നും  ആലുവ ,പറവൂര്‍ ,അങ്കമാലി തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ്  ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ തീ അണയ്ക്കാന്‍ എത്തിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com