മലബാർ എക്സ്പ്രസിൽ തീപിടിത്തം;യാത്രക്കാർ ചങ്ങല വലിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2021 09:12 AM  |  

Last Updated: 17th January 2021 09:12 AM  |   A+A-   |  

fire

മലബാര്‍ എക്‌സ്പ്രസിന്റെ ലഗേജ് വാനിന് തീപിടിച്ചപ്പോള്‍/ ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം : മലബാർ എക്‌സ്പ്രസിന്റെ ലഗ്ഗേജ് വാനിൽ തീപിടിത്തം. തീ ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ ഇടപെട്ടതോടെ വൻ ദുരന്തം ഒഴിവായി. ചങ്ങല വലിച്ച് തീവണ്ടി നിർത്തുകയായിരുന്നു. ഉടൻ തന്നെ തീയണച്ചു.

രാവിലെ 7.45 ഓടുകൂടി ഇടവ സ്റ്റേഷനടുത്താണ് സംഭവം . മലബാർ എക്‌സ്പ്രസ്സിന്റെ മുന്നിലെ ലഗ്ഗേജ് വാനിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരാണ് പുകയുയരുന്നത് ആദ്യം കാണുന്നത്. ഉടൻ തന്നെ ചങ്ങല വലിച്ച് റെയിൽവേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

അരമണിക്കൂറിനുള്ളിൽ തീയണക്കാൻ കഴിഞ്ഞു. തീപിടിച്ച ബോഗി മറ്റ് കോച്ചുകളിൽ നിന്ന് പെട്ടെന്ന് തന്നെ വേർപ്പെടുത്താൻ കഴിഞ്ഞതോടെ തീപടരാനുള്ള സാധ്യത അടക്കാൻ കഴിഞ്ഞു.നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനും തീയണക്കാനും മുന്നിലെത്തിയത്. വൈകാതെ അഗ്നിശമന സേന സ്ഥലത്തെത്തി.  യാത്രക്കാരെ തീവണ്ടിയിൽ നിന്ന് പുറത്തേക്കിറക്കി. ആർക്കും പരിക്കുകളില്ല. യാത്രക്കാർ സുരക്ഷിതരാണ്.  

തീപിടിത്തമുണ്ടായ പാർസൽ ബോഗിയിൽ ബൈക്കുകളുണ്ടായിരുന്നു. ബൈക്കുകളുരസിയുള്ള തീപ്പൊരിയിൽ നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.