പീഡനത്തിനിരയായ 16കാരി പ്രസവിച്ച കുഞ്ഞ് മരിച്ചു; 58 ദിവസം പ്രായമായ കുഞ്ഞ് പാല് കുടിക്കെ മരിച്ചെന്ന് ബന്ധുക്കള്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th January 2021 09:09 PM  |  

Last Updated: 17th January 2021 09:09 PM  |   A+A-   |  

baby boy was found abandoned

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കര നെടിയാംകോട്പീഡനത്തിനിരയായ 16കാരി പ്രസവിച്ച കുഞ്ഞ് മരിച്ചു.   56 ദിവസം പ്രായമുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. മുലപ്പാല്‍ കുടിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. 

സ്വഭാവിക മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവു എന്നുമാണ് പൊലീസ് പറയുന്നത്. ഒരു വര്‍ഷം മുമ്പ് 22 കാരനായ അയല്‍വാസി  പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ കേസിലെ പ്രതിയെ ഇതുവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല.