ഇനി തടവുകാരെ 'തല്ലരുത്'- ജയിൽ വകുപ്പിന്റെ ഉത്തരവ്; സംഘർഷത്തിനൊരുങ്ങിയാൽ കേസ്

ഇനി തടവുകാരെ 'തല്ലരുത്'- ജയിൽ വകുപ്പിന്റെ ഉത്തരവ്; സംഘർഷത്തിനൊരുങ്ങിയാൽ കേസ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ: തടവുകാർക്കു മർദനമേൽക്കുന്നതിന്റെ പേരിൽ ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാകുന്നത് ഒഴിവാക്കാൻ നിർദ്ദേശവുമായി ജയിൽ വകുപ്പ്. ഇക്കാര്യം വ്യക്തമാക്കി ജയിൽ വകുപ്പ്  ഉത്തരവിറക്കി. 

തടവുകാരെ മർദിക്കരുതെന്നും ജീവനക്കാരോടു മനഃപൂർവം സംഘർഷത്തിനൊരുങ്ങുന്ന തടവുകാരുടെ പേരിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനു കേസ് രജിസ്റ്റർ ചെയ്യാനുമാണ് ഉത്തരവിൽ നിർദേശിക്കുന്നത്. കോടതികളിലും അന്വേഷണ ഏജൻസികൾക്കു മുന്നിലും മർദനത്തിന്റെ പേരിൽ ജയിൽ വകുപ്പ് നാണംകെടുന്നതു പതിവായതോടെയാണ് നിർദേശം.

തടവുകാരുടെ ക്രിമിനൽ പശ്ചാത്തലം, ജയിലിലെ നിയമ ലംഘനങ്ങളുടെ പട്ടിക, സിസിടിവി ദൃശ്യങ്ങൾ, മെഡിക്കൽ രേഖകൾ എന്നിവ കൃത്യമായി സൂക്ഷിക്കാൻ ഓരോ ജയിലുകൾക്കും ഡിജിപി നിർദേശം നൽകി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com