കൈറ്റ് വിക്ടേഴ്സിലെ പത്താംതരം ക്ലാസുകൾ ഇന്ന് തീരും; ഇനി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള റിവിഷൻ ക്ലാസുകൾ

കൈറ്റ് വിക്ടേഴ്സിലെ പത്താംതരം ക്ലാസുകൾ ഇന്ന് തീരും; ഇനി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള റിവിഷൻ ക്ലാസുകൾ
ചിത്രം/ ഫെയ്സ്ബുക്ക്
ചിത്രം/ ഫെയ്സ്ബുക്ക്

തിരുവനന്തപുരം: ജൂൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്‌സിലൂടെ ആരംഭിച്ച ‘ഫസ്റ്റ്‌ബെൽ’ ഡിജിറ്റൽ ക്ലാസുകളിലെ എസ്എസ്എൽസി യുടെ ക്ലാസുകൾ നാളത്തോടെ പൂർത്തിയാകും. പത്താം ക്ലാസിലെ ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയ മുഴുവൻ ക്ലാസുകളുടേയും സംപ്രേഷണം നാളെ അവസാനിക്കും. 

മുഴുവൻ ക്ലാസുകളും അവയുടെ എപ്പിസോഡ് നമ്പറും അധ്യായങ്ങളും www.firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കിട്ടുണ്ട്. പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തിൽ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റൽ ക്ലാസുകളാണ് ഉൾപ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകൾ തിരിച്ചും സമയ ദൈർഘ്യം നൽകിയും കുട്ടികൾക്ക് വീണ്ടും എളുപ്പത്തിൽ കാണുന്നതിനായി പോർട്ടലിൽ പ്രത്യേകം ലഭ്യമാക്കിയിട്ടുണ്ട്.

ഫെബ്രുവരി ആദ്യം മുതൽ പരീക്ഷക്ക്‌ സഹായകമാകുന്ന വിധം ഫോക്കസ് ഏരിയകളിൽ ഊന്നി ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പത്താം ക്ലാസിന്റെ റിവിഷൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം നടത്തുമെന്ന് സിഇഒകെ അൻവർ സാദത്ത് അറിയിച്ചു. ഞായറാഴ്ചയിലെ ആറ് ക്ലാസുകളുടെ സംപ്രേഷണത്തോടെ ജനറൽ, തമിഴ്, കന്നഡ മീഡിയങ്ങളിലായി 1166 ഡിജിറ്റൽ ക്ലാസുകളാണ് പത്താം ക്ലാസിന് മാത്രം ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി തയ്യാറാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com