ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു ; പത്തനാപുരത്ത് ഇന്ന് ഹര്‍ത്താല്‍ 

കേരള കോണ്‍ഗ്രസ് (ബി) ജില്ലാ കമ്മിറ്റി ഇന്ന് കൊട്ടാരക്കര കോണ്‍ഗ്രസ് ഭവനിലേക്കു മാര്‍ച്ച് നടത്തും
ഗണേഷ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം / ഫയല്‍ ചിത്രം
ഗണേഷ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം / ഫയല്‍ ചിത്രം

കൊല്ലം : കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു. പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വസതിയിലേക്കു യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. പിന്നാലെ വൈകിട്ട് എംഎല്‍എയുടെ വാഹനത്തിനു നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചവറയില്‍ കല്ലെറിഞ്ഞു. വാഹനം തടയാന്‍ ശ്രമിച്ചവരെ ഗണേഷ്‌കുമാറിന്റെ പിന്നാലെ മറ്റൊരു വാഹനത്തിലുണ്ടായിരുന്നവര്‍ മര്‍ദിച്ചു. 

കല്ലെറിഞ്ഞ അഞ്ചു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലേറില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചവറ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഗണേഷ് കുമാറിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (ബി) ജില്ലാ കമ്മിറ്റി ഇന്ന് 11നു കൊട്ടാരക്കര കോണ്‍ഗ്രസ് ഭവനിലേക്കു മാര്‍ച്ച് നടത്തും. വിഷയത്തില്‍ സിപിഎം ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com