പത്താം ക്ലാസ്സിനുള്ള 'ഫസ്റ്റ് ബെല്‍' പൂര്‍ത്തിയായി ; എപ്പിസോഡ് തിരിച്ച് കാണാന്‍ സൗകര്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2021 08:49 AM  |  

Last Updated: 18th January 2021 08:49 AM  |   A+A-   |  

victers_channel

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : ജൂണ്‍ ഒന്നു മുതല്‍ കൈറ്റ് വിക്ടേഴ്‌സിലൂടെ ആരംഭിച്ച ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസ്സുകളില്‍ പത്താം ക്ലാസിനുള്ള പാഠഭാഗങ്ങള്‍ പൂര്‍ത്തിയായി. പത്താം ക്ലാസ്സുകാര്‍ക്ക് മുഴുവന്‍ ക്ലാസ്സുകളും അവയുടെ എപ്പിസോഡ് നമ്പറും അധ്യായങ്ങളും ഉള്‍പ്പെടെ www.firstbell.kite.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. 

പൊതു പരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തില്‍ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റല്‍ ക്ലാസ്സുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകള്‍ തിരിച്ച് കാണുന്നതിനും സൗകര്യമുണ്ട്.