ഒടുവില്‍ ലക്ഷദ്വീപിലുമെത്തി; ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു

ദ്വീപില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയിരുന്നു.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ലക്ഷദ്വീപില്‍ ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനിലെ പാചകക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ദ്വീപില്‍ വരുന്നവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ അവസാനയാഴചയാണ് ലക്ഷദ്വീപ് യാത്രയ്ക്കുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയത്.

നാല്‍പത്തിയെട്ട് മണിക്കൂറിനുള്ളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ ലക്ഷദ്വീപില്‍ എവിടെയും സഞ്ചരിക്കാം എന്നതാണ് പുതിയ മാനദണ്ഡം. ഇതിനെതിരെ ലക്ഷദ്വീപ് വാസികള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. 

നേരത്തെ ലക്ഷദ്വീപിലേക്ക് പോകണമെങ്കില്‍ ഒരാഴ്ച കൊച്ചിയില്‍ ക്വാറന്റൈന്‍ കഴിഞ്ഞ് രോഗമില്ലെന്ന് ഉറപ്പുവരുത്തണമായിരുന്നു. ദ്വീപിലെത്തിയ ശേഷവും പതിനാല് ദിവസം ക്വാറന്റൈനില്‍ കഴിയണമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com