ഭാഗ്യക്കുറി ക്ഷേമനിധി :   അംഗത്വം റദ്ദായവർക്ക് പുതുക്കാൻ അവസരം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th January 2021 08:41 AM  |  

Last Updated: 18th January 2021 08:41 AM  |   A+A-   |  

lottery results

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം : ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളിൽ 2019 ജനുവരി മുതൽ അംശാദായ കുടിശിക മൂലം അംഗത്വം റദ്ദായവർക്ക് പുതുക്കാൻ അവസരം നൽകുന്നു. ജനുവരി 18 മുതൽ ഫെബ്രുവരി 28വരെ രേഖകളുമായി നേരിട്ട് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ഹാജരായി അംഗത്വം പുതുക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0471-2325582.

സംസ്ഥാന തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ  രണ്ട് തവണയിൽ കൂടുതൽ അംശാദായ കുടിശ്ശിക വരുത്തിയ വിരമിക്കൽ  തിയതി പൂർത്തിയാകാത്ത തൊഴിലാളികൾക്ക് അംഗത്വം പു:നസ്ഥാപിക്കുന്നതിന് ഏപ്രിൽ 11 വരെ തുക അടയ്ക്കാം. മാർച്ച് 31 വരെ കുടിശ്ശിക അടയ്ക്കുന്നവർക്ക് പിഴ പലിശ ഒഴിവാക്കും. അംഗത്വം പു:നസ്ഥാപിക്കുന്നതിന് അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.