കോവിഡ് വാക്‌സിനേഷന്‍; കേരളത്തില്‍ മെല്ലെപ്പോക്ക്, അതൃപ്തി അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍

എറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ് കേരളത്തിൽ വാക്‌സിനേഷൻ നടപടികൾ പുരോഗമിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരിക്ഷണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: കേരളത്തിന്റെ കോവിഡ് വാക്‌സിനേഷൻ നടപടികളെ വിമർശിച്ച് കേന്ദ്ര സർക്കാർ.  കേരളത്തിൽ വാക്സിനേഷൻ നടപടികൾക്ക് വേഗതയില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ. എറ്റവും വേഗത കുറഞ്ഞ അവസ്ഥയിലാണ് കേരളത്തിൽ വാക്‌സിനേഷൻ നടപടികൾ പുരോഗമിക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരിക്ഷണം.

വാക്‌സിൻ ഭീതി ആണ് വാക്‌സിനേഷൻ നടപടികൾ മെല്ലെപോകാൻ കാരണം എന്നാണ് കേരളം ഇക്കാര്യത്തിൽ നൽകിയ മറുപടി. വാക്‌സിനേഷൻ നടപടികളിലെ മെല്ലെപോക്കിൽ സംസ്ഥാനത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം അതൃപ്തി അറിയിച്ചു.കോവിഡ് വാക്‌സിൻ വിതരണം ആരംഭിച്ചതിന് ശേഷമുള്ള സാഹചര്യങ്ങൾ പ്രതിദിനം കേന്ദ്രസർക്കാർ അവലോകനം ചെയ്യുകയാണ്.

വിഡിയോ കോൺഫറൻസ് മുഖേനയാണ് യോഗങ്ങൾ. ഇന്നലെ വരെയുള്ള സ്ഥിതിവിവരം അവലോകനം ചെയ്തപ്പോൾ സംസ്ഥാനത്തെ വാക്‌സിനേഷൻ നടപടികൾ ഉചിത വേഗത്തിലല്ല നടക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ.

മുന്‍ ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന തോത് കേരളത്തിൽ 25 ശതമാനത്തില്‍ താഴെയാണ്. വാക്‌സിനേഷനായി ആത്മവിശ്വാസം പകരാന്‍ പ്രചാരണ പരിപാടികള്‍ അടക്കമുള്ള കൂടുതല്‍ നടപടികള്‍ക്കും കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കേരളത്തിന് പുറമേ തമിഴ്‌നാട്, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും വാക്‌സിനേഷന്‍ വേഗത്തില്‍ നടക്കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com