മോദി സര്‍ക്കാര്‍ ഒരു രൂപ പോലും മുടക്കിയിട്ടില്ല; ശബരിമല അന്നദാന മണ്ഡപം നിര്‍മ്മിച്ചത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ച്; കടകംപള്ളി

ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുകൊണ്ടാണെന്ന സംഘപരിവാര്‍ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ശബരിമല അന്നദാന മണ്ഡപം, കടകംപള്ളി സുരേന്ദ്രന്‍
ശബരിമല അന്നദാന മണ്ഡപം, കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുകൊണ്ടാണെന്ന സംഘപരിവാര്‍ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സര്‍ക്കാര്‍ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. അന്നദാനം മഹാദാനമാണ്. അതില്‍ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത് എന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

നേരത്തെ, വിവിധ സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് അന്നദാന മണ്ഡപം നിര്‍മ്മിച്ച മോദി സര്‍ക്കാരിന് ആശംസകള്‍ എന്ന തരത്തില്‍ വ്യാജ പ്രചാരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി മന്ത്രി രംഗത്തെത്തിയത്. 

കടകംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

ശബരിമല സന്നിധാനത്ത് ആധുനിക അന്നദാന മണ്ഡപം യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ മാത്രം ഫണ്ട് ഉപയോഗിച്ചാണ്. സംസ്ഥാന സര്‍ക്കാര്‍ 21.55 കോടി രൂപയാണ് അന്നദാന മണ്ഡപം നിര്‍മ്മിക്കാന്‍ വിനിയോഗിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപങ്ങളില്‍ ഒന്നായ ഇവിടെ ഒരേസമയം 5000 തീര്‍ത്ഥാടകര്‍ക്ക് അന്നദാനം നല്‍കാന്‍ കഴിയും.

അപ്പോള്‍ മിത്രംസ്, ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പോലും അവഗണിച്ച മോദി സര്‍ക്കാര്‍ ഒരു രൂപ പോലും ഈ അന്നദാന മണ്ഡപത്തിന് മുടക്കിയിട്ടില്ല. അന്നദാനം മഹാദാനമാണ്. അതില്‍ പോലും ഉളുപ്പില്ലാത്ത അവകാശ വാദവുമായി വരരുത്.

പിണറായി വിജയന്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കിയ അന്നദാന മണ്ഡപം കേന്ദ്രത്തിന്റേതെന്ന് ഗീര്‍വാണം അടിക്കുന്നവരോട് ഒരു പഴഞ്ചൊല്ല് ഓര്‍മ്മിപ്പിക്കാം. ''ആരാന്റെ പന്തലില്‍ വാ എന്റെ വിളമ്പു കാണണമെങ്കില്‍' എന്ന തൊലിക്കട്ടി അലങ്കാരമാക്കരുത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com