കേരളത്തെ അറിയിക്കാതെ കേന്ദ്ര ജല കമ്മിഷന്‍ മുല്ലപ്പെരിയാറില്‍; ജലനിരപ്പ് ഉയര്‍ത്താനുള്ള തമിഴ്‌നാട് നീക്കത്തിന്റെ ഭാഗം

തമിഴ്നാട് ഉദ്യോഗസ്ഥർക്കൊപ്പം ജലകമ്മിഷൻ അംഗങ്ങൾ എത്തിയപ്പോഴാണ് കേരള പൊലീസും സന്ദർശന വിവരമറിയുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കുമളി: കേന്ദ്ര ജല കമ്മിഷൻ അംഗങ്ങൾ മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന നടത്തി.  കേരളത്തിലെ ഉദ്യോഗസ്ഥരെ അറിയിക്കാതെയായിരുന്നു സന്ദർശനം.  തമിഴ്നാട് ഉദ്യോഗസ്ഥർക്കൊപ്പം ജലകമ്മിഷൻ അംഗങ്ങൾ എത്തിയപ്പോഴാണ് കേരള പൊലീസും സന്ദർശന വിവരമറിയുന്നത്.

ജലകമ്മിഷൻ ഡയറക്ടർ നിത്യ നന്ദുറായ്, അസിസ്റ്റന്റ് ഡയറക്ടർ ഇസ്‌ലി ഐസക് എന്നിവരാണ് പരിശോധനയ്ക്ക് എത്തിയത്. പ്രധാന അണക്കെട്ടും ബേബി ഡാമും ഗാലറിയും സ്പിൽവേയും പരിശോധിച്ചു. മുല്ലപ്പെരിയാറിലെ വെള്ളം സംഭരിക്കുന്ന വൈഗ അണക്കെട്ടും സന്ദർശിച്ചു. എന്നാൽ വൈഗ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് മുല്ലപ്പെരിയാറിലും എത്തിയതെന്നാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം. അതിനാലാണു കേരളത്തെ അറിയിക്കാതിരുന്നത്.

മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി അടുത്ത മാസം അണക്കെട്ടിൽ പരിശോധനയ്ക്കെത്തുന്നുണ്ട്. ജലനിരപ്പ് 152 അടിയിലേക്ക് ഉയർത്തുന്നതിന് മുന്നോടിയായി അണക്കെട്ടിൽ പ്രഷർ ഗ്രൗട്ടിങ് നടത്താനുള്ള തയാറെടുപ്പിലാണു തമിഴ്നാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com