ജസ്‌നയുടെ തിരോധാനം: സമഗ്രാന്വേഷണം നടത്തണം, പ്രധാനമന്ത്രിക്ക് അച്ഛന്റെ നിവേദനം

മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌നയെ കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും
ജസ്‌ന, പ്രധാനമന്ത്രി നരേന്ദ്രമോദി
ജസ്‌ന, പ്രധാനമന്ത്രി നരേന്ദ്രമോദി

കോട്ടയം: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ഥിനി ജസ്‌നയെ കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും. ബിഷപ്പ് മാര്‍ മാത്യൂ അറയ്ക്കല്‍ വഴിയാണ് നിവേദനം കൈമാറുക. 

2018 മാര്‍ച്ച് 22നാണ് പത്തനംതിട്ട ജില്ലയിലെ മുക്കൂട്ടുതറയിലുള്ള വീട്ടില്‍ നിന്ന് ജസ്‌നയെ കാണാതായത്. ജസ്‌ന ജീവിച്ചിരിക്കുന്നു എന്നല്ലാതെ മറ്റൊരു വിവരവുമില്ല. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചതെന്ന് ജസ്‌നയുടെ അച്ഛന്‍ ജയിംസ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.ജസ്‌നയെ കാണാതായിട്ട് രണ്ടര വര്‍ഷമായി. പൊലീസും ക്രൈംബ്രാഞ്ചും പ്രത്യേക അന്വേഷണ സംഘവും ജസ്‌നയെ കണ്ടെത്തുന്നതിന് അന്വേഷണം നടത്തി. എന്നാല്‍ സംസ്ഥാനത്തിന് ജസ്‌നയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തെ സമീപിച്ചതെന്ന് ജയിംസ് ജോസഫ് പറഞ്ഞു.

അടുത്തിടെ, എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയും മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജി സൈമണും ജസ്‌ന ജീവിച്ചിരിപ്പുണ്ട് എന്ന വിവരം പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇതില്‍ വ്യക്തത തേടിയാണ് കേന്ദ്രത്തെ സമീപിക്കാന്‍ ജസ്‌നയുടെ അച്ഛന്‍ തീരുമാനിച്ചത്. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം നടത്തി ജസ്‌നയുടെ തിരോധനത്തില്‍ വ്യക്തത കൊണ്ടുവരണമെന്നാണ് മാതാപിതാക്കള്‍ ആഗ്രഹിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com