നന്നാക്കുന്നതിന് ഇടയില്‍ ലോറി സ്റ്റാര്‍ട്ടായി നീങ്ങി,  ലോറിക്കും തെങ്ങിനും ഇടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th January 2021 08:08 AM  |  

Last Updated: 20th January 2021 08:08 AM  |   A+A-   |  

work_shop_worker_died_in_thirunavaya

തിരുനാവായയിൽ അപകടത്തിൽ മരിച്ച ആകാശ്


തിരുനാവായ:  ഇലക്‌ട്രിക് വർക്‌ഷോപ്പിലെ ജീവനക്കാരൻ ലോറിക്കും തെങ്ങിനുമിടയിൽ കുടുങ്ങി മരിച്ചു. പുറത്തൂർ എടക്കനാട് പുളിയംപറമ്പിൽ പ്രകാശന്റെ മകൻ ആകാശ് (18) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം. നന്നാക്കുന്നതിനിടയിൽ ലോറി സ്റ്റാർട്ടായി മുന്നോട്ട് നീങ്ങുകയും ജോലി ചെയ്തിരുന്ന ആകാശ് അപകടത്തിൽപ്പെടുകയുമായിരുന്നു. ഒരാഴ്ച മുമ്പാണ് ആകാശ്‌ ഇവിടെ ജോലിക്കെത്തിയത്. അപകടം നടന്നയുടനെ കൊടക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

മിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും.