കോട്ടയത്ത് അടുക്കളയില്‍ നിന്ന് തീ പൊള്ളലേറ്റ 19കാരി ഗുരുതരാവസ്ഥയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2021 02:13 PM  |  

Last Updated: 21st January 2021 02:13 PM  |   A+A-   |  

burn injuries

പ്രതീകാത്മക ചിത്രം

 

കോട്ടയം: കളത്തിപ്പടിയില്‍ ചെമ്പോല ഭാഗത്ത് പൊള്ളലേറ്റ് 19കാരി ഗുരുതരാവസ്ഥയില്‍. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.കളത്തിപ്പടി ചെമ്പോല സ്വദേശിയായ കൊച്ചുപറമ്പില്‍ ജോസിന്റെയും പരേതയായ ജയമോളുടെയും മകളായ അമ്മു എന്ന് വിളിക്കുന്ന ജീനയ്ക്കാണ് പൊള്ളലേറ്റത്. അടുക്കളയില്‍ വച്ചാണ് പെണ്‍കുട്ടിക്ക് പൊള്ളലേറ്റത്.