വൈദ്യുതി മുടക്കത്തിന്റെ പേരില്‍ കെഎസ്ഇബി ഓഫീസിലെത്തി കലിപ്പ്; കേസായതോടെ യുവാവിന്റെ സിസിടിവി വാഗ്ദാനം

കെഎ​സ്ഇബി ജീ​വ​ന​ക്കാ​ര​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് പ്രാ​യ​ശ്ചി​ത്ത​മാ​യി ഓ​ഫി​സി​ൽ സിസിടിവി സ്​​ഥാ​പി​ക്കാ​മെ​ന്ന വാ​ഗ്​​ദാ​ന​വു​മാ​യി യു​വാ​വ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


മ​ല​പ്പു​റം: കെഎ​സ്ഇബി ജീ​വ​ന​ക്കാ​ര​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​ന് പ്രാ​യ​ശ്ചി​ത്ത​മാ​യി ഓ​ഫി​സി​ൽ സിസിടിവി സ്​​ഥാ​പി​ക്കാ​മെ​ന്ന വാ​ഗ്​​ദാ​ന​വു​മാ​യി യു​വാ​വ്. വൈ​ദ്യു​തി മു​ട​ക്ക​ത്തിന്റെ പേരിൽ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത് കേസായതോടെയാണ് യുവാവിന്റെ നീക്കം.

മ​ക്ക​ര​പ്പ​റ​മ്പ്​ കെഎ​സ്ഇ​ബി ഓ​ഫി​സി​ലാ​ണ്​  സം​ഭ​വം. ജ​നു​വ​രി എ​ട്ടി​ന്​ രാ​ത്രി​യു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും യു​വാ​വി​ന്റെ വീ​ട് നി​ൽ​ക്കു​ന്ന ഭാ​ഗ​ത്ത്​ വൈ​ദ്യു​തി മു​ട​ങ്ങി​. പി​റ്റേ​ന്ന്​ രാ​വി​ലെ പ​രാ​തി​യു​മാ​യെ​ത്തി​യ ഇ​ദ്ദേ​ഹം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​ര​നോ​ട് ത​ട്ടി​ക്ക​യ​റി.  ജീ​വ​ന​ക്കാ​ര​ന്റെ ഫോ​ൺ ബ​ല​മാ​യി ത​ട്ടി​യെ​ടു​ത്താ​ണ്​ യുവാവ് പോ​യ​ത്. ജീ​വ​ന​ക്കാ​ര​ൻ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും യു​വാ​വ്​ ര​ക്ഷ​പ്പെ​ട്ടു. വാ​ഹ​ന​ത്തി​ന്റെ ന​മ്പ​ർ സ​ഹി​തം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തോ​ടെ ആ​ളെ തി​രി​ച്ച​റി​ഞ്ഞു.

കേ​സും പൊ​ല്ലാ​പ്പുമായി. സ​ർ​ക്കാ​ർ ഓ​ഫി​സി​ൽ ക​യ​റി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തിന്റെ പ്രത്യാഘാതം യുവാവിന് ബോധ്യപ്പെട്ടു. ഫോ​ൺ തി​രി​ച്ചേ​ൽ​പി​ച്ച് കേ​സി​ൽ നി​ന്ന് ഊ​രാ​നാ​യിരുന്നു ശ്രമം. ക്ഷ​മ ചോ​ദി​ക്കു​ക​യും പ്രാ​യ​ശ്​​ചി​ത്തം ചെ​യ്യാ​നൊ​രു​ക്ക​മാ​ണെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്ത​തോ​ടെ ജീ​വ​ന​ക്കാ​രു​ടെ മ​ന​സ്സ​ലി​ഞ്ഞു.പ്രായശ്ചിത്തമായി സിസിടിവി സ്​​ഥാ​പി​ച്ച്​ ത​രാ​മെ​ന്നാ​ണ്​ യുവാവിന്റെ വാ​ഗ്​​ദാ​നം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com