ആകെ വോട്ടര്‍മാര്‍ 2.67 കോടി; കൂടുതല്‍ പേര്‍ സ്ത്രീകള്‍; വോട്ടര്‍പ്പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാന്‍ അവസരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2021 03:26 PM  |  

Last Updated: 21st January 2021 03:26 PM  |   A+A-   |  

Teeka Ram Meena

മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ

 


തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2.67 കോടി വോട്ടര്‍മാരാണ് പട്ടികയില്‍ ഇടം പിടിച്ചത്. വോട്ടര്‍മാരില്‍ കൂടുതല്‍ പേരും സ്ത്രീകളാണെന്ന് സംസ്ഥാന തെരഞ്ഞടുപ്പ് മുഖ്യ ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

5.79 ലക്ഷം പേരാണ് പുതുതായി പട്ടികയിലുള്ളത്. 1.56 ലക്ഷം പേരെ കരടില്‍ നിന്നൊഴിവാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് പേരു ചേര്‍ക്കാന്‍ വീണ്ടും അവസരം ലഭിക്കും.

തെരഞ്ഞെടുപ്പ് ഏപ്രില്‍ 15നും 30നും ഇടയില്‍ ഒറ്റഘട്ടമായി നടത്താനാണ് ഉദ്ദേശിക്കുന്നത്. ഫെബ്രുവരിയില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകും.