ഹയർ സെക്കൻഡറി തുല്ല്യതാ പരീക്ഷ മെയ് മൂന്ന് മുതൽ എട്ട് വരെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st January 2021 08:07 PM |
Last Updated: 21st January 2021 08:07 PM | A+A A- |

ഫയല്‍ ഫോട്ടോ
തിരുവനന്തപുരം: 2019 ഡിസംബറിൽ ഹയർ സെക്കൻഡറി ഒന്നാം വർഷ തുല്യതാ പരീക്ഷ എഴുതിയവർക്കുള്ള രണ്ടാം വർഷ പരീക്ഷയും രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയും മെയ് മൂന്ന് മുതൽ എട്ട് വരെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. ഒന്നാം വർഷ പഠനം പൂർത്തിയാക്കിയവരുടെ ഒന്നാം വർഷ തുല്യതാ പരീക്ഷയും ഇതോടൊപ്പം തന്നെ നടക്കും.
ഒന്നാം വർഷം, രണ്ടാം വർഷം (പ്രാക്ടിക്കൽ ഇല്ലാത്ത കോമ്പിനേഷൻ) പരീക്ഷകൾക്ക് 600 രൂപയാണ് ഫീസ്. രണ്ടാം വർഷം (പ്രാക്ടിക്കലുള്ള കോമ്പിനേഷൻ) 700 രൂപയും പേപ്പർ ഒന്നിന് 500 രൂപ വീതവുമാണ് ഫീസ്.
പിഴയില്ലാതെ ഫീസടയ്‌ക്കേണ്ട അവസാന തീയതി മാർച്ച് അഞ്ച് ആണ്. 20 രൂപ പിഴയോടെ മാർച്ച് ഒൻപത് വരെയും 1000 രൂപ സൂപ്പർ ഫൈനോടെ 12 വരെയും ഫീസടയ്ക്കാം. വിജ്ഞാപനത്തിന്റെ പൂർണ രൂപം www.dhsekerala.gov.in വെബ്സൈറ്റിൽ ലഭിക്കും.