പൊലീസ് യൂണിഫോമിലെത്തി, റോഡില്‍ വാഹനം തടഞ്ഞ് ജ്വല്ലറി ഉടമയുടെ 76 ലക്ഷം തട്ടി; ജീവനക്കാരനടക്കം അഞ്ചു പേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2021 08:42 AM  |  

Last Updated: 21st January 2021 08:42 AM  |   A+A-   |  

jewellery robbery

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: പൊലീസ് യുണിഫോമിലെത്തി നെയ്യാറ്റിന്‍കരയിലെ ജ്വല്ലറി ഉടമയുടെ 76 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ ജ്വല്ലറി ജീവനക്കാരനടക്കം അഞ്ചു മലയാളികള്‍ അറസ്റ്റില്‍. ജ്വല്ലറി ഉടമയുടെ വാഹനം തടഞ്ഞ് നിര്‍ത്തിയാണ് പണം തട്ടിയെടുത്തത്. കീഴാവൂര്‍ കുറ്റിയാനിക്കാട് സ്വദേശി സജിന്‍കുമാര്‍(37),  പെരുങ്കടവിള രാജേഷ്‌കുമാര്‍(40), ആനാവൂര്‍ പാലിയോട് സുരേഷ്‌കുമാര്‍ (34), നെയ്യാറ്റിന്‍കര മാവിറത്തല  കണ്ണന്‍(29), ജ്വല്ലറി ഉടമയുടെ കാര്‍ ഓടിച്ചിരുന്ന മാവിറത്തല സ്വദേശി ഗോപകുമാര്‍ (37) എന്നിവരാണ് പിടിയിലായത്.പണവും സംഘം സഞ്ചരിച്ച കാറും കേരള പൊലീസിന്റെ രണ്ടു ജോഡി യുണിഫോമും പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം രാവിലെ 8.15ന് ദേശീയ പാതയില്‍ തക്കലയ്ക്കു സമീപം കാരവിളയിലാണ്  സംഭവം. തമിഴ്‌നാട്ടില്‍ സ്വര്‍ണം വിറ്റ ശേഷം പണവുമായി മടങ്ങിയ വാഹനം തടഞ്ഞായിരുന്നു കവര്‍ച്ച. നാഗര്‍കോവിലില്‍ നിന്നു പണവുമായി മടങ്ങുകയായിരുന്ന ജ്വല്ലറി ജീവനക്കാരെ  മറ്റൊരു കാറില്‍ പിന്തുടര്‍ന്നെത്തിയ പൊലീസ് യുണിഫോമിലെത്തിയ രണ്ടുപേരുള്‍പ്പെട്ട നാലംഗസംഘം തടഞ്ഞു പണം തട്ടിയെടുക്കുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കോളുകള്‍, വില്ലുക്കുറി മുതല്‍ നെയ്യാറ്റിന്‍കര വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍, ചെക്‌പോസ്റ്റുകളിലെ റജിസ്റ്ററുകള്‍ എന്നിവ  പരിശോധിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്. 

 കാറിന്റെ രജിസ്‌ട്രേഷന്‍  വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി.ഡ്രൈവറും  ജീവനക്കാരനുമായ ഗോപകുമാറാണ്  മുഖ്യ സൂത്രധാരനായി പ്രവര്‍ത്തിച്ചത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ പിടികൂടി