കേരളത്തിലെ ബിജെപി നേതാക്കൾ വിശ്വസിക്കാൻ കൊള്ളാത്തവർ; സാധാരണക്കാരെ തിരിഞ്ഞു നോക്കാത്താവർ; തുറന്നടിച്ച് മേജർ രവി

താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി
മേജര്‍ രവി ഫയല്‍ ചിത്രം
മേജര്‍ രവി ഫയല്‍ ചിത്രം

പാലക്കാട്​: കേരളത്തിലെ ബിജെപി നേതാക്കളിൽ 90 ശതമാനം പേരും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് ചലച്ചിത്ര സംവിധായകൻ മേജർ രവി. തനിക്കെന്തുകിട്ടുമെന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉള്ളത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഒറ്റനേതാവും നന്ദി പറയാൻ പോലും വിളിച്ചില്ലെന്നും മേജർ രവി പറഞ്ഞു. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയിരുന്നു. 

വരുന്ന തെരഞ്ഞെടുപ്പില്‍ തൃപ്പുണിത്തറയിലോ മറ്റു മണ്ഡലങ്ങളിലോ മല്‍സരിക്കുമെന്ന പ്രചാരണത്തിനെതിരെയും മേജര്‍ രവി രം​ഗത്തെത്തി. രാഷ്ട്രീയക്കാരനാവാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കില്‍ രാഷ്ട്രീയക്കാരനാവണമെന്നുള്ള ഒരു നിര്‍ബന്ധവുമില്ലാത്ത വ്യക്തിയാണ് താനെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ നേതാക്കള്‍ പറഞ്ഞാല്‍ താന്‍ മത്സരിക്കില്ലെന്നും മേജര്‍ രവി പറഞ്ഞു. ഇവിടത്തെ നേതാക്കന്മാര്‍ക്ക് മസില് പിടിച്ചു നടക്കാന്‍ മാത്രമേ കഴിയുകയുള്ളൂവെന്നും, രാഷ്ട്രീയം ജീവിതമാര്‍ഗം ആക്കിയിരിക്കുന്നവരാണ് ബിജെപി നേതാക്കളെന്നും മേജര്‍ രവി ആരോപിച്ചു. താഴെത്തട്ടിലുള്ള ജനങ്ങളെ ഇവര്‍ തിരിഞ്ഞു നോക്കാറില്ലെന്നും ഗ്രൂപ്പ് പറഞ്ഞ് പാര്‍ട്ടിയെ തകര്‍ക്കാന്‍ ആണ് ഇവര്‍ ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.

കഴിഞ്ഞ തവണ 30ന് മുകളില്‍ സ്ഥലങ്ങളില്‍ പ്രചരണത്തിനിറങ്ങിയിട്ടുണ്ടെന്നും ഇത്തവണ പക്ഷേ സ്ഥാനാര്‍ഥികളെ നോക്കി മാത്രമാകും പ്രചരണ പരിപാടികള്‍ക്ക് ഇറങ്ങൂവെന്നും മേജര്‍ രവി വ്യക്തമാക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com