മണ്ണാര്‍ക്കാട് വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണം ; കാനം രാജേന്ദ്രന് ബിഷപ്പിന്റെ കത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st January 2021 03:24 PM  |  

Last Updated: 21st January 2021 03:24 PM  |   A+A-   |  

bishop jacob manathodath

ബിഷപ്പ് ജേക്കബ് മനത്തോടത്ത് / ഫയല്‍ ചിത്രം

 

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐക്ക് ബിഷപ്പിന്റെ കത്ത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് കത്തു നല്‍കിയത്. കഞ്ചിക്കോട്ടെ വ്യവസായി ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് കത്തിലെ ആവശ്യം. 

ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥി ആക്കിയാല്‍ സഭ പിന്തുണയ്ക്കും. ഐസക്ക് വര്‍ഗീസിന്റെ ബയോഡാറ്റയോടൊപ്പമാണ് ബിഷപ്പിന്റെ ശുപാര്‍ശക്കത്ത്. സഭയ്ക്ക് കാര്യമായ സ്വാധീനമുള്ള മേഖലയാണ് മണ്ണാര്‍ക്കാട്. 

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ എഐവൈഎഫ് നേതാക്കളുടെ അടക്കം പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു. ഇതിനിടെയാണ് വ്യവസായിയുടെ പേര് നിര്‍ദേശിച്ചുകൊണ്ട്  ബിഷപ്പ് കാനം രാജേന്ദ്രന് കത്തു നല്‍കിയത്. വിഷയത്തില്‍ സിപിഐ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

നേരത്തെ ജോസ് ബേബി മണ്ണാര്‍ക്കാട് നിയമസഭ മണ്ഡലത്തില്‍ നിന്നും വിജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ജില്ലാ സെക്രട്ടറിയായിരുന്ന കെ പി സുരേഷ് രാജാണ് മല്‍സരിച്ചത്. എന്നാല്‍ പരാജയപ്പെട്ടിരുന്നു.