'തന്നോട് നേരിട്ട് ചോദിക്കാമായിരുന്നു'; സ്പീക്കര്‍ക്കെതിരായ പ്രമേയത്തില്‍ പി ശ്രീരാമകൃഷ്ണന്‍

സ്പീക്കര്‍ക്കെതിരെ സഭയില്‍ പ്രമേയം കൊണ്ടുവരുന്നത് യുക്തിസഹമാണോ എന്ന് കൊണ്ടുവരുന്നവര്‍ തന്നെ ആലോചിക്കേണ്ട കാര്യമാണ് എന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍
പി ശ്രീരാമകൃഷ്ണന്‍/ടെലിവിഷന്‍ ദൃശ്യം
പി ശ്രീരാമകൃഷ്ണന്‍/ടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: സ്പീക്കര്‍ക്കെതിരെ സഭയില്‍ പ്രമേയം കൊണ്ടുവരുന്നത് യുക്തിസഹമാണോ എന്ന് കൊണ്ടുവരുന്നവര്‍ തന്നെ ആലോചിക്കേണ്ട കാര്യമാണ് എന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ആരോപണങ്ങളില്‍ വ്യക്തത വരുത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തന്നോട് നേരിട്ട് ചോദിക്കാമായിരുന്നു. ഇതുവരെ അത്തരത്തില്‍ ചോദിക്കുന്ന രീതി പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും സ്്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

എതിര്‍പ്പിന്റെയും വിയോജിപ്പിന്റെയും ഒരു ശബ്ദം പോലും അനുവദിക്കാത്തവിധത്തിലാണ് ഇന്ത്യയില്‍ പല സ്ഥലങ്ങളിലും പെരുമാറുന്നത്.
കേരള നിയമസഭ എതിര്‍പ്പുകള്‍ ഉന്നയിക്കാന്‍ അവസരം നല്‍കുകയാണ് ചെയ്തതെന്ന് പി ശ്രീരാമകൃഷ്ണനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന പ്രതിപക്ഷ പ്രമേയത്തിന് അവതരണാനുമതി നല്‍കിയതിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. വേണമെങ്കില്‍ സ്പീക്കറുടെ അധികാരം ഉപയോഗിച്ച് നിരസിക്കാം. എന്നാല്‍ അത് ഉന്നയിക്കാന്‍ അനുവദിക്കുകയാണ് ചെയ്തതെന്നും സ്പീക്കര്‍ പറഞ്ഞു.

ആരോപണങ്ങളില്‍ വ്യക്തത വരുത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തന്നോട് ചോദിക്കാമായിരുന്നു. എന്നാല്‍ ചോദിക്കുന്ന രീതി ഉണ്ടായിട്ടില്ല. ചോദിച്ച കാര്യങ്ങളില്‍ വിശദീകരണം നല്‍കിയിട്ടുമുണ്ട്. താന്‍ ചെയ്യുന്ന ജോലിയെ കുറിച്ചല്ല ആശങ്ക ഉന്നയിച്ചത്. രാഷ്ട്രീയത്തില്‍ ഇതോക്കെ സാധാരണമാണെന്നും സ്പീക്കര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ല. ശൂന്യതയില്‍ നിന്നാണ് ആരോപണങ്ങള്‍ ഉയര്‍ന്നുവന്നത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിച്ചത്. സഭയില്‍ സ്പീക്കര്‍ക്കെതിരെ പ്രമേയം കൊണ്ടുവരുന്നത് യുക്തിസഹമാണോ എന്ന് കൊണ്ടുവരുന്നവര്‍ ആലോചിക്കണമെന്നും സ്പീക്കര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com