സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ അഗ്നിബാധ: അഞ്ചുപേര്‍ മരിച്ചു; കോവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് അധികൃതര്‍

രാജ്യത്തെ പ്രധാന കോവിഡ് വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രമായ പുനെ സെറം ഇന്‍സിറ്റിറ്റിയൂട്ടിലുണ്ടായ അഗ്നിബാധയില്‍ അഞ്ചുപേര്‍ മരിച്ചു.
ചിത്രം: പിടിഐ
ചിത്രം: പിടിഐ



പുനെ: രാജ്യത്തെ പ്രധാന കോവിഡ് വാക്‌സിന്‍ നിര്‍മ്മാണ കേന്ദ്രമായ പുനെ സെറം ഇന്‍സിറ്റിറ്റിയൂട്ടിലുണ്ടായ അഗ്നിബാധയില്‍ അഞ്ചുപേര്‍ മരിച്ചു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.45ഓടെയാണ് അപകടമുണ്ടായത്. പ്ലാന്റിലെ ടെര്‍മിനല്‍ ഒന്നില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കെട്ടിടത്തിലാണ് തീപിടിച്ചത്. ഇവിടെയുണ്ടായിരുന്ന അഞ്ചുപേരാണ് മരിച്ചത്. നാലുപേരെ രക്ഷപ്പെടുത്തി. 

കെട്ടിടത്തിന്റെ നാല്, അഞ്ച് നിലകളിലാണ് തീ പര്‍ന്നത്. അഗ്നി ശമന സേനയുടെ പത്ത് യൂണിറ്റുകളും ധ്രുതകര്‍മ്മ സേനമയും ചേര്‍ന്ന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 

കോവിഡ് വാക്‌സിനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തോ നിര്‍മ്മാണ യൂണിറ്റുകളിലോ അല്ല തീപിടിത്തമുണ്ടായതെന്ന് സെറം ഇന്‍സിറ്റ്റ്റിയൂട്ട് വ്യക്തമാക്കി. അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com