മകന്‍ പൂട്ടിയിട്ട അച്ഛന്റെ മരണം ഭക്ഷണവും വെള്ളവും കിട്ടാതെ, ആന്തരികാവയവങ്ങള്‍ ചുരുങ്ങിയ നിലയില്‍; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മുണ്ടക്കയത്ത് മകന്‍ പൂട്ടിയിട്ട അച്ഛന്റെ മരണം ഭക്ഷണവും വെള്ളവും കിട്ടാതെ എന്ന് പ്രാഥിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം:  മുണ്ടക്കയത്ത് മകന്‍ പൂട്ടിയിട്ട അച്ഛന്റെ മരണം ഭക്ഷണവും വെള്ളവും കിട്ടാതെ എന്ന് പ്രാഥിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഭക്ഷണം കഴിച്ചതിന്റെ ലക്ഷണങ്ങില്ല. ആന്തരികാവയങ്ങള്‍ ചുരുങ്ങിയ നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് പട്ടിണി മൂലമാണോ എന്ന് അറിയാന്‍ രാസപരിശോധന നടത്തും.

ഇന്നലെയാണ് കോട്ടയം മുണ്ടക്കയം അസംബനിയില്‍ തൊടിയില്‍ വീട്ടില്‍ പൊടിയന്‍ മരിച്ചത്. ഭാര്യ അമ്മിണി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഭക്ഷണം നല്‍കാതെ വയോധികരായ ദമ്പതികളെ മകന്‍ പൂട്ടിയിട്ടു എന്നതാണ് പരാതി. ഇവരുടെ സ്ഥിതി അറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു.  വീട്ടിലേക്ക് അയല്‍വാസികള്‍ വരാതിരിക്കാന്‍ മകന്‍ നായയെ കാവല്‍ നിര്‍ത്തിയതായും നാട്ടുകാര്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com