വൈദ്യുതി ലൈനില്‍ കുരുങ്ങി അമ്പലപ്രാവ്; നാട് ഒരുമിച്ച് രക്ഷാപ്രവര്‍ത്തനം

ഭക്ഷണം തേടി വലിയങ്ങാടിയിൽ ഇറങ്ങിയപ്പോൾ പട്ടത്തിന്റെ നൂലിൽ കാല് ഉടത്തി വൈദ്യുതി ലൈനിൽ കുരുങ്ങുകയായിരുന്നു പ്രാവ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോ​ഴി​ക്കോ​ട്​: വൈദ്യുതി ലൈനിൽ കുരുങ്ങിയ പ്രാവിനെ ഫയർഫോഴ്സും, കെഎസ്ഇബി ജീവനക്കാരും ചേർന്ന് രക്ഷപെടുത്തി. ഭക്ഷണം തേടി വലിയങ്ങാടിയിൽ ഇറങ്ങിയപ്പോൾ പട്ടത്തിന്റെ നൂലിൽ കാല് ഉടത്തി വൈദ്യുതി ലൈനിൽ കുരുങ്ങുകയായിരുന്നു പ്രാവ്.

ഏ​തു​ നി​മി​ഷ​വും ഷോ​ക്കേ​റ്റ്​ ക​ത്തി​ക്ക​രി​യു​മെ​ന്ന സ്ഥി​തി​യി​ലാ​യ അ​മ്പ​ല​പ്രാ​വ്. വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്കു ശേ​ഷം പ​ഴ​യ പാ​സ്​​പോ​ർ​ട്ട്​​ ഓ​ഫി​സി​ന്​ സ​മീ​പ​മാ​ണ്​ പ്രാ​വ്​ കു​ടു​ങ്ങി തൂ​ങ്ങി​യാ​ടു​ന്ന​ത്​​ നാ​ട്ടു​കാരുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ ഉ​ട​ൻ ബീ​ച്ച്​ ഫ​യ​ർ ​​സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തോ​ടെ സീ​നി​യ​ർ ലീ​ഡി​ങ്​ ഫ​യ​ർ​മാ​ൻ അ​ബ്​​ദു​ൽ ഷു​ക്കൂ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘം ഇവിടേക്കെത്തി.

11 കെ​വി ലൈ​നി​ലാ​ണ്​ പ്രാവ് കുടുങ്ങിയത്. ഇതോടെ കെഎസ്ഇബിയിൽ വി​വ​രം അ​റി​യിച്ചു. വൈ​ദ്യു​തി ജീ​വ​ന​ക്കാ​ർ ലൈ​ൻ ഓ​ഫാ​ക്കി പോ​സ്​​റ്റി​ൽ ക​യ​റി​യ​പ്പോ​ൾ ചി​റ​ക്​ ചു​റ്റി പ്രാ​വ്​ താ​ഴെ വീ​ണ്​ അ​പ​ക​ടം പ​റ്റാ​തി​രി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്​​സ്​ ര​ക്ഷാ​വ​ല​യൊ​രു​ക്കി.

ലൈ​നി​ലെ ച​ര​ട്​ മു​റി​ച്ച്​ വൈ​ദ്യു​തി ഉ​ദ്യോ​ഗ​സ്ഥ​ർ പ്രാ​വി​നെ മാ​റ​ത്ത​ണ​ച്ച്​ താ​ഴെ​യെ​ത്തി​ച്ചു. ​അതോ​ടെ അ​ങ്ങാ​ടി​യി​ൽ കണ്ടു നിന്നവർക്ക് ആ​ശ്വാ​സം.  തു​ട​ർ​ന്ന്​ ച​ര​ട്​ മു​ഴു​വ​ൻ വെ​ട്ടി​മാ​റ്റി ആ​ഘോ​ഷ​മാ​യി പ്രാവിനെ പറത്തി വിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com