ആത്മഹത്യ ചെയ്ത യുവതിക്ക് നീതി തേടി കൂട്ടായ്മ, അതിലെ അംഗത്തിനൊപ്പം ഒളിച്ചോടിയ സഹോദരി പൊലീസ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd January 2021 09:21 AM  |  

Last Updated: 22nd January 2021 09:21 AM  |   A+A-   |  

degree student arrested for raping minor girl

പ്രതീകാത്മക ചിത്രം

 

കൊല്ലം: വിവാഹത്തില്‍ നിന്ന് പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവതിയുടെ സഹോദരി പൊലീസ് കസ്റ്റഡിയില്‍. 2020 സെപ്തംബറില്‍ കൊട്ടിയത്ത് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ സഹോദരിയേയും, യുവാവിനേയുമാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

അന്ന് വീട്ടിലെ കിടപ്പു മുറിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നീതി തേടി രൂപീകരിക്കപ്പെട്ട സമൂഹമാധ്യമങ്ങളിലെ കൂട്ടായ്മയില്‍ അംഗമായ യുവാവിനൊപ്പമാണ് സഹോദരി പോയത്.

18 മുതല്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിരുന്നു. 10 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചാണ് പോയത്. മൂവാറ്റുപുഴയില്‍ ഒളിവില്‍ താമസിക്കുകയാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.

യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹോദരിയുടെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ പള്ളിമുക്ക് കൊല്ലൂര്‍വള സ്വദേശി മുഹമ്മദ് ഹാരിസ് അറസ്റ്റിലാവുകയും ചെയ്തിരുന്നു.