'മാതൃത്വത്തിന്റെ പവിത്രത അവഗണിക്കപ്പെട്ടു' ; കടയ്ക്കാവുര്‍ പീഡന കേസില്‍ അമ്മയ്ക്കു ജാമ്യം, ഐപിഎസ് ഉദ്യോഗസ്ഥ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കടയ്ക്കാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ മാതാവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം
കേരള ഹൈക്കോടതി/ഫയല്‍ ചിത്രം

കൊച്ചി: കടയ്ക്കാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസില്‍ മാതാവിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസ് വനിതാ ഐപിഎസ് ഓഫിസര്‍ അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയെ അറിയിക്കണം. കുട്ടിയെ പിതാവിന്റെ അടുത്തുനിന്നു മാറ്റിത്താമസിപ്പിക്കാമെന്നും കോടതി പറഞ്ഞു. കേസില്‍ മാതൃത്വത്തിന്റെ പവിത്രത അവഗണിക്കപ്പെട്ടതായി കരുതണമെന്ന് കോടതി നിരീക്ഷിച്ചു.

കേസില്‍ ആരോപണ വിധേയയായ മുപ്പത്തിയഞ്ചുകാരിയായ അമ്മയുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. കുട്ടിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. അമ്മയുടെ മൊബൈല്‍ഫോണില്‍ നിന്നും നിര്‍ണായക തെളിവ് ലഭിച്ചു എന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. 

പരാതി നല്‍കിയ കുട്ടിക്ക് അമ്മ ചില മരുന്നുകള്‍ നല്‍കിയിരുന്നു. ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഈ മരുന്നുകള്‍ കണ്ടെത്തിയെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇത് കുടുംബ പ്രശ്‌നം മാത്രമല്ലെന്നും അതിനപ്പുറം മാനങ്ങളുള്ള കേസാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കേസന്വേഷണം പുരോഗമിക്കുന്നതിനാല്‍ അമ്മയ്ക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.ഇതു തള്ളിയാണ് കോടതി വിധി.

മാതൃത്വത്തെ അവഹേളിക്കുന്ന കേസാണിതെന്ന് കുട്ടിയുടെ അമ്മയുടെ അഭിഭാഷന്‍ പറഞ്ഞു. ജീവനാംശം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് ആറ്റിങ്ങല്‍ കോടതിയില്‍ കുട്ടിയുടെ പിതാവിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ മൂന്നുമക്കളെ പിടിച്ചുകൊണ്ടുപോയതെന്നും യുവതി അറിയിച്ചു.

കല്യാണം കഴിഞ്ഞപ്പോള്‍ മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭര്‍ത്താവും ഇപ്പോള്‍ ഭര്‍ത്താവിനൊപ്പം ജീവിക്കുന്ന സ്ത്രീയും താന്‍ ജോലി ചെയ്യുന്ന സ്ഥലത്തെത്തിയും പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായി യുവതി കോടതിയെ അറിയിച്ചു. ഭര്‍ത്താവിന്റെ ഒപ്പമുള്ള സ്ത്രി ബ്രെയിന്‍വാഷ് ചെയ്താണ് കുട്ടികളെ യുവതിക്കെതിരെ തിരിച്ചതെന്നും യുവതിയുടെ അഭിഭാഷന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com