ജാഥയുമായി എല്‍ഡിഎഫും; സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ നയിക്കും

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയും സംസ്ഥാന ജാഥയ്ക്ക്  
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് ജാഥയില്‍/ ഫയല്‍ ചിത്രം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫ് ജാഥയില്‍/ ഫയല്‍ ചിത്രം

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുമുന്നണിയും സംസ്ഥാന ജാഥയ്ക്ക്. സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കും. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. 27ന് ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ ജാഥയുടെ തീയതി തീരുമാനിക്കും. വടക്കന്‍ മേഖല, തെക്കന്‍ മേഖല എന്നിങ്ങനെ രണ്ട് ജാഥകളാണ് നടത്തുക. വടക്കന്‍ മേഖല ജാഥ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും തെക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നയിക്കും എന്നാണ് സൂചന. 

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കം എന്ന നിലയില്‍, സിപിഎമ്മിന്റെ ഗൃഹ സമ്പര്‍ക്ക പരിപാടി നാളെ മുതല്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരള പര്യടനം 31ന് ആരംഭിക്കാനിരിക്കെയാണ് എല്‍ഡിഎഫും ജാഥകള്‍ നടത്തുമെന്ന തീരുമാനം വന്നിരിക്കുന്നത്. 'ഐശ്വര്യ കേരള യാത്ര' എന്നാണ് പ്രതിപക്ഷ നേതാവിന്റെ ജാഥയുടെ പേര്. 'സംശുദ്ധം, സദ്ഭരണം' എന്ന മുദ്രാവാക്യമുയര്‍ത്തി 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ചാണ് ഐശ്വര്യ കേരളയാത്ര തിരുവനന്തപുരത്ത് സമാപിക്കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com