യുവാക്കള്‍ക്കിടയിയിലെ മാവോയിസ്റ്റ് സ്വാധീനം കണ്ടെത്താന്‍ എന്‍ഐഎ; വടക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം

രാ​ഷ്‌​ട്രീ​യ പാ​ർട്ടി​ക​ളി​ലു​ൾപ്പെ​ടെ സ​ജീ​വ​മാ​യ യുവാക്കൾക്കിടയിൽ മാവോവാ​ദി സാന്നിധ്യം ഉണ്ടാകുന്നത് മുൻനിർത്തിയാണ് അന്വേഷണം
ഫയൽ ചിത്രം
ഫയൽ ചിത്രം

കോ​ഴി​ക്കോ​ട്: യു​വാ​ക്ക​ൾക്കി​ട​യി​ലെ മാ​വോ​വാ​ദി സാ​ന്നി​ധ്യം ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻസി (എ​ൻ​ഐഎ) അ​ന്വേ​ഷി​ക്കും. രാ​ഷ്‌​ട്രീ​യ പാ​ർട്ടി​ക​ളി​ലു​ൾപ്പെ​ടെ സ​ജീ​വ​മാ​യ യുവാക്കൾക്കിടയിൽ മാവോവാ​ദി സാന്നിധ്യം ഉണ്ടാകുന്നത് മുൻനിർത്തിയാണ് അന്വേഷണം. 

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ‌, മ​ല​പ്പു​റം ജി​ല്ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ്​ അ​ന്വേ​ഷ​ണം നടത്തുക. വ്യാ​ഴാ​ഴ്ച അ​റ​സ്​​റ്റിലായ​ വി​ജി​ത് വി​ജ​യ​ന്​ പ​ന്തീ​രാ​ങ്കാ​വ് മാ​വോ​വാ​ദി​ കേ​സി​ലെ പ്ര​തി​ക​ളാ​യ താ​ഹ ഫ​സ​ലും അ​ല​ൻ ഷു​ഹൈ​ബു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. 

ഇ​വ​രെ മാ​വോ​വാ​ദി​ പ്ര​വ​ർത്ത​ക​രാ​ക്കാ​ൻ വി​ജി​ത് ശ്ര​മി​​ച്ചെ​ന്നാ​ണ്​ കണ്ടെത്തൽ. പ​ന്തീ​രാ​ങ്കാ​വ് മാ​വോ​വാ​ദി കേ​സി​ലെ അ​ല‍െൻറ​യും താ​ഹ​യു​ടെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ വി​ജി​ത്തി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തി​യ​തെ​ന്നാ​ണ്​ അ​ന്വേ​ഷ​ണ സംഘത്തിന്റെ വിശദീകരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com