പ്ലസ് ടൂ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്റെ മാ​ർ​ക്ക് ലി​സ്റ്റ് പ​ത്ത് ദി​വ​സ​ത്തി​ന​കം ന​ൽ​ക​ണം; ഉത്തരവ് 

പ​ഴ​യ മാ​ർ​ക്ക് ലി​സ്റ്റ് സ​മ​ർ​പ്പി​ച്ച് പ​ത്ത് ദി​വ​സ​ത്തി​ന​കം പു​തി​യ​തു ന​ൽ​ക​ണ​മെ​ന്നാണ് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്റെ ഉത്തരവ്
ഫയല്‍ ഫോട്ടോ
ഫയല്‍ ഫോട്ടോ

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന്റെ മാ​ർ​ക്ക് ലി​സ്റ്റ് പ​ത്ത് ദി​വ​സ​ത്തി​ന​കം ന​ൽ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വാ​യി. മാ​ർ​ക്ക് വ്യ​ത്യാ​സ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഴ​യ മാ​ർ​ക്ക് ലി​സ്റ്റ് സ​മ​ർ​പ്പി​ച്ച് പ​ത്ത് ദി​വ​സ​ത്തി​ന​കം പു​തി​യ​തു ന​ൽ​ക​ണ​മെ​ന്നാണ് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്റെ ഉത്തരവ്. 

നി​ല​വി​ൽ പ​ഴ​യ മാ​ർ​ക്ക് ലി​സ്റ്റ് പ്രി​ൻ​സി​പ്പ​ലി​ൻറെ ഒ​പ്പും സീ​ലും രേ​ഖ​പ്പെ​ടു​ത്തി ഡ​യ​റ​ക്ട​റേ​റ്റി​ലാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ടത്. എന്നാൽ ഇനിമുതൽ പ​ഴ​യ മാ​ർ​ക്ക് ലി​സ്റ്റ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മു​ൻപാകെ ഹാ​ജ​രാ​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് പു​തി​യ മാ​ർ​ക്ക് ലി​സ്റ്റ് ല​ഭ്യ​മാ​ക്ക​ണം. ഇ​ത​നു​സ​രി​ച്ച് പ​രീ​ക്ഷ വി​ജ്ഞാ​പ​നം പ​രി​ഷ്ക​രി​ക്കു​ന്ന​തി​ന് പൊ​തു വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി​യും ഡ​യ​റ​ക്ട​റും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ആവശ്യപ്പെട്ടു.

പു​തി​യ മാ​ർ​ക്ക് ചേ​ർ​ത്തു കി​ട്ടു​ന്ന​തി​നു​ള്ള കാ​ല​താ​മ​സം കാ​ര​ണം പ​ല കു​ട്ടി​ക​ൾ​ക്കും ഉ​പ​രി​പ​ഠ​ന​ത്തി​നു പ്ര​വേ​ശ​നം കി​ട്ടാ​ത്ത സാഹചര്യം പരി​ഗണിച്ചാണ് നടപടി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com