ഡ്രൈവര്‍ കുഴഞ്ഞു വീണു, കണ്ടുനിന്ന നഴ്‌സ് വിളിച്ചുപറയും മുമ്പേ അപകടം; രണ്ടു ജീവന്‍ പൊലിഞ്ഞത് കണ്ണടച്ചു തുറക്കും മുമ്പ്

വണ്ടി പാളുന്നതുപോലെ തോന്നി. എന്താണ് സംഭവിക്കുന്നത് അറിയുംമുമ്പ് ഇടതുവശത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി
തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി അപകടം
തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസ് പാഞ്ഞുകയറി അപകടം


പത്തനംതിട്ട : തിരുവല്ല എംസി റോഡില്‍ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന് ഇടയാക്കിയ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് കുഴഞ്ഞുവീണതാണ് അപകടത്തിന് കാരണമായതെന്ന് തിരുവല്ല ഡിവൈഎസ്പി പറഞ്ഞു. ബസിന്റെ മുന്‍സീറ്റില്‍ യാത്ര ചെയ്തിരുന്ന നഴ്‌സ് ഡ്രൈവറുടെ അവശത ശ്രദ്ധിച്ചിരുന്നു. നിയന്ത്രണം തെറ്റിയപ്പോള്‍ വിളിച്ചുപറയാന്‍ ശ്രമിച്ചിരുന്നുവെന്നും ഡിവൈഎസ്പി ടി രാജപ്പന്‍ പറഞ്ഞു. 

നിയന്ത്രണം തെറ്റിയിട്ടും ബ്രേക്ക് ചവിട്ടാന്‍ സാധിക്കാതിരുന്നതും കുഴഞ്ഞു വീണത് മൂലമാണെന്ന് പൊലീസ് പറയുന്നു.വണ്ടി പാളുന്നതുപോലെ തോന്നി. എന്താണ് സംഭവിക്കുന്നത് അറിയുംമുമ്പ് ഇടതുവശത്തെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. കനത്ത ശബ്ദവും നിലവിളിയുമായിരുന്നു. അപകടത്തില്‍പ്പെട്ട ബസിന്റെ മുന്‍നിരയിലിരുന്നിരുന്ന യാത്രക്കാരിയും കോളജ് വിദ്യാര്‍ത്ഥിനിയുമായ ദേവിക പറഞ്ഞു. 

ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ മൂന്നാം വര്‍ഷ ഫിസിക്‌സ് ബിരുദ വിദ്യാര്‍ത്ഥിനിയായ ദേവിക, ചങ്ങനാശേരി സ്റ്റാന്‍ഡില്‍ നിന്നും നാലു മണിയോടെയാണ് ബസ്സില്‍ കയറിയത്. ബസ് അപകടമുണ്ടായ ഇടിഞ്ഞില്ലം വളവ് സ്ഥിരം അപകടക്കെണിയെന്ന് നാട്ടുകാര്‍ പറഞ്ഞു. അഞ്ചുവര്‍ഷം മുമ്പ് നിയന്ത്രണം തെറ്റിയ വാനിടിച്ച് നാലുപേര്‍ ഇതേസ്ഥലത്ത് മരിച്ചിരുന്നു. 

ഇന്നലെ വൈകീട്ടുണ്ടായ അപകടത്തില്‍ ചെങ്ങന്നൂര്‍ പിരളശ്ശേരി സ്വദേശി ജെയിംസ് ചാക്കോയും (32), ആന്‍സി (26) യും ആണ് മരിച്ചത്.  കംപ്യൂട്ടര്‍ പഠനം കഴിഞ്ഞ ആന്‍സിയെ കോട്ടയത്ത് ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുപ്പിച്ച് തിരികെ ചെങ്ങന്നൂരിലേക്ക് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം. ഇരുവരുടെയും വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹം. 

ആന്‍സിയുടെ അമ്മയും സഹോദരനും വിദേശത്തുനിന്ന് നാട്ടിലെത്തുന്നത് കണക്കിലെടുത്ത് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. മുളക്കുഴ സെന്റ് ഗ്രീഗോറിയോസ് സ്‌കൂള്‍ ബസ് െ്രെഡവറാണ് ജെയിംസ്. വൈകീട്ട്  നാലുമണിയോടെ എംസി റോഡില്‍ പെരുന്തുരുത്തിയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍  പതിനെട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com