ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിൽ നിന്ന് മൂർഖൻ തലപൊക്കി; പ്രാണനും കൊണ്ട് ഓടി യുവാക്കൾ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2021 07:16 PM  |  

Last Updated: 23rd January 2021 07:16 PM  |   A+A-   |  

COBRA_WWEAIT

പ്രതീകാത്മക ചിത്രം

 

കണ്ണൂർ: ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിൽ നിന്നു മൂർഖൻ തലപൊക്കി. സ്കൂട്ടറിന്റെ മുൻ ഭാഗത്തെ ലൈറ്റ് ബോക്സിനുള്ളിൽ നിന്നാണ് മൂർഖൻ പാമ്പ് തല പൊക്കിപത്തി വിടർത്തിയത്. പാമ്പിനെ കണ്ട പരിഭ്രാന്തിയിൽ സ്കൂട്ടർ വഴിയിലുപേക്ഷിച്ച് യുവാക്കൾ ഓടി രക്ഷപ്പെട്ടു.

കണ്ണൂർ മട്ടന്നൂരിനടുത്തെ ഉരുവച്ചാലിലാണ് സംഭവം. ബേക്കറി ജീവനക്കാരനായ നിഹാലും സഹപ്രവർത്തകനായ ഷഹീറുമാണ് മൂർഖന്റെ കടിയേൽക്കാതെ തലനാരിഴയ്ക്ക് ‌രക്ഷപ്പെട്ടത്. ഉരുവച്ചാലിൽ നിന്നും മട്ടന്നൂരിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. 

ബഹളം കേട്ടെത്തിയ നാട്ടുകാരുടെ സഹായത്തോടെ സ്‌കൂട്ടറിന്റെ മുൻഭാഗം വെട്ടി പൊളിച്ചാണ് പാമ്പിനെ പുറത്തെടുത്തത്. വനം വകുപ്പ് ജീവനക്കാരും ഈ സമയം സ്ഥലത്തെത്തിയിരുന്നു. പാമ്പിനെ വനത്തിലേക്ക് വിടുമെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറഞ്ഞു.