'മരിക്കുന്നത് എങ്ങനെയെന്ന് ഏട്ടന്‍ കാണിക്കു'മെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പ്; ജെസിബിയുടെ കൈകളില്‍ തൂങ്ങി ആത്മഹത്യ ചെയ്ത് യുവാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2021 02:15 PM  |  

Last Updated: 24th January 2021 02:15 PM  |   A+A-   |  

prasanth

പ്രശാന്ത് അവസാനമായി ഫെയ്‌സ്ബുക്കിലിട്ട കുറിപ്പ്‌

 

കൊച്ചി:  ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട് പത്തനംതിട്ട സ്വദേശി ഒമാനിലെ നിസ്‌വയില്‍ മരിച്ച സംഭവത്തില്‍ ഞെട്ടലിലാണ് സുഹൃത്തുക്കള്‍. ജെസിബി ഓപറേറ്ററായിരുന്ന കോന്നി പയ്യാനമണ്‍ സ്വദേശിയായ 33കാരന്‍ പ്രശാന്ത് തമ്പിയാണ് മരിച്ചത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്യാന്‍ പോകുന്നതിനെ സൂചിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

'അര്‍ഹതയില്ലാത്തവര്‍ അങ്ങോട്ട് മാറി നില്‍ക്ക്, ഇവിടെ ഏട്ടന്‍ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്', വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ആദ്യം തമാശ രീതിയിലാണ് പോസ്റ്റ് എല്ലാവരും കണ്ടത്. പിന്നാലെ മണിക്കൂറുകള്‍ക്കകം മരണവാര്‍ത്തയുമെത്തി.

ഇബ്രയില്‍ ജോലി ചെയ്തിരുന്ന പ്രശാന്ത് മാസങ്ങള്‍ക്ക് മുന്‍പാണ് നിസ്‌വയിലേക്ക് വന്നത്. പോസ്റ്റ് ഇട്ട ശേഷം ജെ.സി.ബിയുടെ കൈ ഉയര്‍ത്തി അതില്‍ തൂങ്ങുകയായിരുന്നു. അവിവാഹിതനാണ്. നിസ്‌വ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്.